തിരുവനന്തപുരം∙ സർട്ടിഫിക്കേഷൻ രംഗത്തെ ആഗോള സ്ഥാപനമായ ടിയുവി എസ്യുഡി സൗത്ത് ഏഷ്യയുടെ ഐഎസ്ഒ സർട്ടിഫിക്കേഷൻ ടെക്നോപാർക്കിന്. ഗുണനിലവാരം, സുരക്ഷാ മാനദണ്ഡങ്ങൾ, പാരിസ്ഥിതിക ഉത്തരവാദിത്തം തുടങ്ങിയവയിലെ മികവിനാണ് അംഗീകാരം. 1998 മുതൽ ഐഎസ്ഒ 9001-സർട്ടിഫൈഡ് സ്ഥാപനമായ ടെക്നോപാർക്കിന് ഐഎസ്ഒ 9001 (ക്വാളിറ്റി മാനേജ്മെൻറ് സിസ്റ്റം), ഐഎസ്ഒ 14001 (എൻവയൺമെന്റൽ മാനേജ്മെൻറ് സിസ്റ്റം), ഐഎസ്ഒ 45001 (ഒക്യുപേഷനൽ ഹെൽത്ത് ആൻഡ് സേഫ്റ്റി മാനേജ്മെൻറ് സിസ്റ്റം) തുടങ്ങിയ ഐഎസ്ഒ അംഗീകാരങ്ങളാണ് ലഭിച്ചത്.

മികവുകൾ തുടരുന്നതിനു ടെക്നോപാർക്ക് പുലർത്തിയ പ്രതിബദ്ധതയാണ് പുതിയ ഐഎസ്ഒ സർട്ടിഫിക്കേഷനു കാരണമായതെന്നു സിഇഒ സഞ്ജീവ് നായർ പറഞ്ഞു.

