ബാല–അമൃത സുരേഷ് വിഷയത്തിൽ പ്രതികരണവുമായി അമൃതയുടെ പി.എ. കുക്കു എനോല. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെ കടുത്ത ആരോപണങ്ങളാണ് കുക്കു ഉയർത്തിയിരിക്കുന്നത്.
കുക്കുവിന്റെ പ്രതികരണത്തില്‍നിന്ന്
ബാലയെ എല്ലാവര്ക്കും പേടിയാണ്. ബാലയ്ക്കൊപ്പം ഭാര്യയായി ജീവിച്ച ഒരാളും അയാളെകുറിച്ച് സംസാരിക്കില്ല. കാരണം അത്രയ്ക്കും ക്രൂരനായ മനുഷ്യനാണ്. സോഷ്യല്‍ മീഡിയയില്‍ കാണിക്കുന്നതുപോലെ മകളെ സ്നേഹിക്കുന്ന അച്ഛനോ ഭാര്യയെ ജീവനു തുല്യം സ്നേഹിക്കുന്ന ഭര്‍ത്താവോ ഒന്നുമല്ല. മീഡിയക്കു മുന്നില്‍ ഒന്നാംതരം നടനാണ്. അമൃത, എലിസബത്ത് ഉദയനുമായി സംസാരിക്കുന്നത് കേള്‍ക്കാന്‍ ഇടയായി. ഒരു മനുഷ്യന് ഇങ്ങനെ പെരുമാറാന്‍ കഴിയുമോ എന്ന് ആ ഫോണ്‍ സംഭാഷണം കേട്ടപ്പോള്‍ തോന്നിപ്പോയി. അമൃത നേരിട്ട പീഡനങ്ങളെ കുറിച്ച് അറിയാം. എലിസബത്തിനെ നിയമപരമായി ബാല വിവാഹം കഴിച്ചിട്ടില്ല.
വിവാഹം കഴിച്ചതിന് പിന്നാലെ ബാല, അമൃതയുടെ ഫോണ്‍ ഇല്ലാതാക്കി. വീട്ടുകാരുമായി കോണ്ടാക്ട് ഇല്ലാതാക്കി. സുഹൃത്തുക്കളെ മദ്യപിക്കാന്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി. പാതിരാത്രി ഇവര്‍ക്ക് വെച്ചുവിളമ്പിക്കൊടുത്ത് എച്ചില്‍പാത്രം കഴുകലായിരുന്നു അമൃതയുടെ പ്രധാനതൊഴില്‍. ഇതേക്കറിച്ച് എന്തെങ്കിലും ചോദിച്ചാല്‍ പട്ടിയെ തല്ലുന്ന പോലെ തല്ലി ചോര വരുത്തിയ ദിവസങ്ങളുണ്ട്. അണ്‍നാചുറല്‍ സെക്സ്, മാരിറ്റല്‍ റേപ്പ്, സെക്ഷ്വല്‍ അബ്യൂസ് എന്നിവ അമൃതയ്ക്കു നേരെയുണ്ടായി. ഇതേ അനുഭവം തന്നെയാണ് എലിസബത്തിനും ഉണ്ടായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
ബാല പെര്‍വേര്‍ട്ടാണ്. ഒരുദിവസം ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റുമായി വീട്ടിലെത്തി. ഇതൊക്കെ പറ്റുമെങ്കില്‍ നിന്നാല്‍ മതിയെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് എലിസബത്ത് ആ വീട്ടില്‍നിന്ന് പോയത്. എലിസബത്ത് പലവട്ടം ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്. അമൃതയുടെ മകള്‍ ഗതികേടുകൊണ്ടാണ് അങ്ങനൊരു വീഡിയോ ചെയ്തത്. മീഡിയയുടെ മുന്നില്‍നിന്ന് സംസാരിക്കാന്‍ പേടിയുള്ള കുഞ്ഞല്ല അവള്.
ബാലയ്ക്ക് പി.ആര്. വര്‍ക്കുണ്ട്. അമൃതയും എലിസബത്തും ഒരുമിച്ച് ഇറങ്ങിയാല്‍ ബാല ജയിലിനകത്ത്പോകും. ഭാര്യയുടെ കിടപ്പറയിലെ വീഡിയോ എടുത്തുവെച്ച് അത് പുറത്തുവിടുമെന്ന് ഏതെങ്കിലും ഭര്‍ത്താവ് ഭീഷണിപ്പെടുത്തുമോ. ഇതെല്ലാം മനസ്സിലാക്കിയത് അമൃതയും എലിസബത്തും തമ്മിലുള്ള സംഭാഷണത്തിലൂടെയാണ്. തനിക്കോ അമൃതയ്ക്കും കുടുംബത്തിനുമോ എലിസബത്തിനും കുടുംബത്തിനും സോഷ്യല്‍ മീഡിയിലൂടെയോ അല്ലാതെയോ എന്തെങ്കിലും സംഭവിച്ചാല്‍ ബാലയ്ക്ക് മാത്രമാണ് ഉത്തരവാദിത്തം. എലിസബത്ത് ഗുജറാത്തിലേക്ക് ജീവനും കൊണ്ട് ഓടിയതാണ്.
ആരോപണങ്ങള്‍ക്ക് തന്റെ കൈവശം തെളിവുണ്ട്. എന്നാല്‍ അത് പബ്ലിക് ആയി അപ്ലോഡ് ചെയ്യാന്‍ കഴിയില്ല. നേരിട്ടു കാണിച്ചുതരാമെന്നും കുക്കു വീഡിയോയില്‍ പറയുന്നുണ്ട്.
വിവാഹമോചനത്തിന് ശേഷം മകളെ കാണിക്കാന്‍ പോലും മുന്‍ ഭാര്യ ഗായിക അമൃത സുരേഷ് തയ്യാറാകുന്നില്ലെന്നും തന്റെ മകളെ തന്നില്‍ നിന്നും അകറ്റുകയാണെന്നും പലപ്പോഴായി നടന് ബാല ആരോപിച്ചിരുന്നു. അച്ഛനെന്ന തന്റെ അവകാശം അവഗണിക്കുകയാണെന്ന് ബാല ഈയിടെ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതിന് പിന്നാലെ ബാലയ്ക്കെതിരെ മകള്‍ രംഗത്തെത്തി. അച്ഛന് പറയുന്നതെല്ലാം കള്ളമാണെന്ന് കുട്ടി പറഞ്ഞിരുന്നു. അമൃത സുരേഷും ബാലയുടെ പെരുമാറ്റത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയിരുന്നു.