നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി ‘നയന്‍താര ബിയോണ്ട് ദ ഫെയറി ടെയ്ലു’മായി ബന്ധപ്പെട്ട് ധനുഷ്-നയന്‍താര വിവാദങ്ങള്‍ക്കിടെ എന്‍.ഒ.സി നല്‍കിയവരുടെ പട്ടികയുമായി നയന്‍താര. താന്‍ ഇതുവരെ അഭിനയിച്ച നിരവധി സിനിമികളിലെ സന്തോഷകരമായ നിമിഷങ്ങള്‍ ഡോക്യുമെന്ററിക്കായി ചേര്‍ത്തുവെച്ചിട്ടുണ്ടെന്നും ഇതിനായി നിരവധി നിര്‍മാതാക്കളെ കാണേണ്ടിവന്നെന്നും നയന്‍താര ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.
ഷാരൂഖ് ഖാനും ഗൗരിഖാനും അടക്കമുള്ള നിര്‍മാതാക്കളെ സമീപിക്കേണ്ടിവന്നു. അവരെല്ലാം ഒരു മടിയുമില്ലാതെ, ഒട്ടും വൈകിപ്പിക്കാതെ വീഡിയോ ഉപയോഗിക്കുവാന്‍ എന്‍.ഒ.സി നല്‍കിയെന്നും നയന്‍താര പോസ്റ്റില്‍ കുറിച്ചു. ധനുഷ് നിര്‍മിച്ച ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിലെ മൂന്ന് സെക്കന്‍ഡ് ദൃശ്യം ഉപയോഗിക്കാന്‍ അനുമതി നല്‍കാത്ത ധനുഷിന്റെ പേര് പരാമര്‍ശിക്കുന്നില്ലെങ്കിലും ധനുഷ് മാത്രമാണ് അനുമതി നല്‍കാത്തത് എന്ന ധ്വനിയാണ് പോസ്റ്റിലുള്ളത്. വിവിധ നിര്‍മാണ കമ്പനികളില്‍പ്പെട്ട 13 നിര്‍മാതാക്കളെ പേര് പരാമര്‍ശിച്ച് അവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് പോസ്റ്റ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ മൂന്ന് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യം ഉൾപ്പെടുത്തിയതിന് നടന് ധനുഷ് 10 കോടി രൂപ കോപ്പി റൈറ്റ് ഇനത്തില്‍ ചോദിച്ച സംഭവം വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. നടിയുടെ പിറന്നാളിനോടനുബന്ധിച്ചാണ് ഡോക്യുമെന്ററി പുറത്തിറങ്ങിയത്. നയന്‍താരയെ നായികയാക്കി വിഘ്നേഷ് ശിവനായിരുന്നു ‘നാനും റൗഡി താന്‍’ എന്ന സിനിമ സംവിധാനം ചെയ്തത്. ആ സിനിമയുടെ സെറ്റില്‍ വച്ചാണ് നയന്‍താരയും വിഘ്നേഷും പ്രണയത്തിലായത്.