

മലപ്പുറം: അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. പീഡനത്തിരയായ കുട്ടിയും അന്യസംസ്ഥാന തൊഴിലാളികളായ ദമ്പതികളുടെ മകളാണ്. ഒഡീഷ സ്വദേശിയായ അലി ഹുസൈനാണ്(53) അറസ്റ്റിലായത്. ഇയാൾ നിലമ്പൂരാണ് താമസിക്കുന്നത്.കഴിഞ്ഞ ദിവസമാണ് പ്രതി കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്. കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.