VAZHCHAYUGAM | സത്യത്തിന്റെ ശബ്ദം
⚡ FLASH NEWS: Vazhchayugam brings you the fastest updates...

തിരുവനന്തപുരം ജില്ലയിൽ മുന്നറിയിപ്പ്, അടുത്ത 3 മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ, 40 കി.മി വേഗതിയിൽ കാറ്റിനും സാധ്യത

Image Credit: Asianet News

അതേസമയം കേരളത്തിൽ താപനില കൂടുകയാണെന്നും ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മാർച്ച് 22 മുതൽ 24 വരെ 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവനന്തപുരം ജില്ലയിൽ അടുത്ത 3 മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ ഇന്ന് മഴക്ക് സാധ്യതയുണ്ട്.

അതേസമയം കേരളത്തിൽ താപനില കൂടുകയാണെന്നും ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മാർച്ച് 22 മുതൽ 24 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 38 °C വരെയും കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും; തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ (സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് വരെ˚C വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, 2026 മാർച്ച് 22 മുതൽ 24 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Latest Videos

കുവൈത്തിൽ ആയിരത്തിലേറെ ആളുകളെ അറസ്റ്റ് ചെയ്തതായി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചയാൾ പിടിയിൽ

Image Credit: Getty

സോഷ്യൽ മീഡിയയിലൂടെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രചരിപ്പിച്ചയാളെ കുവൈത്തിൽ അറസ്റ്റ് ചെയ്തു. 1000ത്തിലധികം ആളുകളെ കുവൈത്തിൽ അറസ്റ്റ് ചെയ്തെന്നായിരുന്നു ഇയാളുടെ അവകാശവാദം. 

കുവൈത്ത് സിറ്റി: സോഷ്യൽ മീഡിയയിൽ തെറ്റായ വിവരങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന കണക്കുകളും പ്രചരിപ്പിച്ച ഒരാളെ സുരക്ഷാ സേന അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു വീഡിയോയിൽ, 1000ത്തിലധികം ആളുകളെ അറസ്റ്റ് ചെയ്തുവെന്ന തെറ്റായ അവകാശവാദം ഇയാൾ ഉന്നയിച്ചതായി മന്ത്രാലയം വ്യക്തമാക്കി.

ഇതിന് യാതൊരു അടിസ്ഥാനവും ഇല്ലാത്തതും പൊതുജനാഭിപ്രായത്തെ തെറ്റിദ്ധരിപ്പിക്കുകയും ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യുന്നവയാണെന്ന് അധികൃതർ പറഞ്ഞു. ഇറാന്റെ ആക്രമണത്തെ അനുകൂലിക്കുന്നവർക്കായി മാപ്പ് നൽകണമെന്ന് ആവശ്യപ്പെട്ടതായും മന്ത്രാലയം വ്യക്തമാക്കി. ഇയാൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അധികൃത വിവരങ്ങൾ അധികൃത സ്രോതസ്സുകളിൽ നിന്നുമാത്രം സ്വീകരിക്കണമെന്നും, അഭ്യൂഹങ്ങളോ തെറ്റായ വാർത്തകളോ പ്രചരിപ്പിക്കരുതെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. സമൂഹത്തിന്റെ സുരക്ഷയും സ്ഥിരതയും തകർക്കുന്ന തരത്തിലുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

Latest Videos

രോഗികൾ മരിച്ചതിനു കാരണം തീപിടിത്തമല്ല, മെഡിക്കൽ കോളജ് വകുപ്പ് മേധാവിമാരുടെ റിപ്പോർട്ട്; നിയമനടപടിക്ക് ബന്ധുക്കൾ

തിരുവനന്തപുരം ∙ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ രോഗികള്‍ മരിച്ചതിനു കാരണം തീപിടിത്തമല്ലെന്ന് ആശുപത്രിയുടെ റിപ്പോര്‍ട്ട്. ഐസിയുവിലെ തീപിടിത്തത്തില്‍ രോഗികളെ മാറ്റിയത് കൃത്യമായ ജീവന്‍രക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കിയാണെന്നും വകുപ്പ് മേധാവികളുടെ റിപ്പോർട്ടിൽ പറയുന്നു. തീപിടിത്തമുണ്ടായ അന്നും പിറ്റേന്നുമായി റിപ്പോര്‍ട്ട് ചെയ്ത മരണങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങളടക്കമുള്ള റിപ്പോര്‍ട്ടാണ് കൈമാറിയത്.

അഞ്ച് രോഗികളുടെയും മരണത്തിനു കാരണം ഗുരുതര പരുക്കുകളെ തുടര്‍ന്ന് സ്ഥിതി വഷളായതെന്നാണ് നിഗമനം. തീപിടിത്തമുണ്ടായ ഐസിയുവിലെ വെന്റിലേറ്ററിലുണ്ടായിരുന്നവര്‍ക്ക് അമ്പ്യൂ ബാഗ് സപ്പോര്‍ട്ടും ഓക്‌സിജന്‍ സഹായവും നല്‍കിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കൂടി പരിശോധിച്ച് അന്തിമ നിഗമനത്തിലേക്ക് എത്താനാകൂവെന്നും റിപ്പോര്‍ട്ടിലുണ്ട്.

രോഗികളെ മാറ്റുന്നതിനിടെ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ട 9 ജീവനക്കാര്‍ക്കും ചികിത്സ നല്‍കിയെന്നാണ് ന്യൂറോ സര്‍ജറി, സര്‍ജറി വിഭാഗം മേധാവിമാര്‍ സൂപ്രണ്ടിനു നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. തീപിടിത്തതിന്റെ സമയത്ത് ഓയൂര്‍ സ്വദേശി കൃഷ്ണന്‍കുട്ടിയെ ഐസിയുവിലേക്ക് മാറ്റിയതിനു ശേഷം ഓക്‌സിജന്‍ ലെവലില്‍ കുറവുണ്ടായെന്നും ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ നിയമനടപടിക്ക് ഒരുങ്ങുകയാണ് കൃഷ്ണന്‍കുട്ടിയുടെ കുടുംബം.

വാഹനാപകടത്തില്‍ തലയ്ക്ക് പരുക്കേറ്റ ഓയൂര്‍ സ്വദേശി കൃഷ്ണന്‍കുട്ടിയുടെ ശസ്ത്രക്രിയക്ക് ശേഷം മാര്‍ച്ച് 16 ന് ഇയാളുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചിരുന്നു. എന്നാല്‍ 17 ന് രാവിലെയാണ് മെഡിക്കല്‍ കോളജ് മള്‍ട്ടി സ്പെഷാലിറ്റി ബ്ലോക്കിലെ ഒന്നാംനിലയിലെ സര്‍ജിക്കല്‍ ഐസിയുവില്‍ തീപിടിത്തമുണ്ടായത്. ഇതിനു ശേഷം കൃഷ്ണന്‍കുട്ടിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. പിന്നീട് കൃഷ്ണന്‍കുട്ടിയുടെ ഓക്‌സിജന്‍ ലെവല്‍ മാറിയെന്നാണ് ആരോപണം.

ADVERTISEMENT

English Summary:

Thiruvananthapuram Medical College fire report clarifies that the deaths were not due to the fire, but rather the critical condition of the patients. The report also indicates that patients were moved with proper life support systems in place during the incident.

ലഷ്കറെ ഭീകരനെ കുത്തിയും വെടിവച്ചും കൊലപ്പെടുത്തി; അറസ്റ്റ്

ലഹോർ∙ ലഷ്കറെ തയിബ ഭീകരൻ ബിലാൽ ആരിഫ് സറാഫിയെ കുടുംബാംഗങ്ങൾ കൊലപ്പെടുത്തി. പാക്കിസ്ഥാനിലെ മുദ്രികെയിൽ ശനിയാഴ്ചയായിരുന്നു സംഭവം. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. കുടുംബപ്രശ്നമാണെന്നാണ് സൂചന.

പ്രതികൾ അറസ്റ്റിലായെന്നാണു റിപ്പോർട്ട്. കുത്തിയും വെടിവച്ചുമാണു സറാഫിയെ കൊലപ്പെടുത്തിയത്. ലഷ്കറെയുടെ മുദ്രികെ സെന്ററിലേക്ക് ഭീകരരെ റിക്രൂട്ട് ചെയ്യുന്നതിന്റെ ചുമതലക്കാരനായിരുന്നു ബിലാൽ സറാഫി. ആളുകളെ ഭീകരവാദത്തിലേക്ക് നയിക്കുകയും ആശയപരമായ പരിശീലനം നൽകുകയും ചെയ്യുന്നതായിരുന്നു ഇയാളുടെ ജോലി.

English Summary:

Lashkar-e-Taiba Terrorist Murdered by Family in Pakistan: Lashkar-e-Taiba terrorist Bilal Arif Serafi was murdered by his own family members in Pakistan. The motive behind the killing is unclear, but family disputes are suspected to be the cause.

തൽസമയ വാർത്തകൾക്ക് മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

സിപിഎം മുൻ ഏരിയ കമ്മിറ്റി അംഗം ബിജെപിയിൽ; വർക്കലയിൽ സ്ഥാനാർഥിയാകും

തിരുവനന്തപുരം∙ സിപിഎമ്മിൽ നിന്ന് രാജിവച്ച മുൻ ഏരിയ കമ്മിറ്റി അംഗം സ്മിത സുന്ദരേശൻ വർക്കലയിൽ ബിജെപി സ്ഥാനാർഥിയാകും. ഇതിനായി ബിഡിജെഎസിൽനിന്ന് ബിജെപി വർക്കല സീറ്റ് ഏറ്റെടുത്തു. വർക്കല ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും നിലവിൽ ബ്ലോക്ക് അംഗവുമാണ് സ്മിത. ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷമാണ് ബിജെപി പ്രവേശനം. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സ്വീകരിച്ചു. സിപിഎം മുൻ നേതാവ് സുന്ദരേശന്റെ മകളാണ് സ്മിത. സിപിഎമ്മിൽ വ്യക്തി താൽപര്യവും സ്വാർഥ താൽപര്യവും ആണുള്ളതെന്ന് സ്മിത മാധ്യമങ്ങളോടു പറഞ്ഞു.

English Summary:

Smitha Sundaresan, a former Area Committee member who resigned from CPM, will be the BJP candidate in Varkala. For this, BJP took over the Varkala seat from BDJS. Smitha is a former president of Varkala Block Panchayat and currently a block member.

തൽസമയ വാർത്തകൾക്ക് മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

രോഗികൾ മരിച്ചതിനു കാരണം തീപിടിത്തമല്ല, മെഡിക്കൽ കോളജ് വകുപ്പ് മേധാവിമാരുടെ റിപ്പോർട്ട്; നിയമനടപടിക്ക് ബന്ധുക്കൾ

തിരുവനന്തപുരം ∙ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ രോഗികള്‍ മരിച്ചതിനു കാരണം തീപിടിത്തമല്ലെന്ന് ആശുപത്രിയുടെ റിപ്പോര്‍ട്ട്. ഐസിയുവിലെ തീപിടിത്തത്തില്‍ രോഗികളെ മാറ്റിയത് കൃത്യമായ ജീവന്‍രക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കിയാണെന്നും വകുപ്പ് മേധാവികളുടെ റിപ്പോർട്ടിൽ പറയുന്നു. തീപിടിത്തമുണ്ടായ അന്നും പിറ്റേന്നുമായി റിപ്പോര്‍ട്ട് ചെയ്ത മരണങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങളടക്കമുള്ള റിപ്പോര്‍ട്ടാണ് കൈമാറിയത്.

അഞ്ച് രോഗികളുടെയും മരണത്തിനു കാരണം ഗുരുതര പരുക്കുകളെ തുടര്‍ന്ന് സ്ഥിതി വഷളായതെന്നാണ് നിഗമനം. തീപിടിത്തമുണ്ടായ ഐസിയുവിലെ വെന്റിലേറ്ററിലുണ്ടായിരുന്നവര്‍ക്ക് അമ്പ്യൂ ബാഗ് സപ്പോര്‍ട്ടും ഓക്‌സിജന്‍ സഹായവും നല്‍കിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കൂടി പരിശോധിച്ച് അന്തിമ നിഗമനത്തിലേക്ക് എത്താനാകൂവെന്നും റിപ്പോര്‍ട്ടിലുണ്ട്.

രോഗികളെ മാറ്റുന്നതിനിടെ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ട 9 ജീവനക്കാര്‍ക്കും ചികിത്സ നല്‍കിയെന്നാണ് ന്യൂറോ സര്‍ജറി, സര്‍ജറി വിഭാഗം മേധാവിമാര്‍ സൂപ്രണ്ടിനു നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. തീപിടിത്തതിന്റെ സമയത്ത് ഓയൂര്‍ സ്വദേശി കൃഷ്ണന്‍കുട്ടിയെ ഐസിയുവിലേക്ക് മാറ്റിയതിനു ശേഷം ഓക്‌സിജന്‍ ലെവലില്‍ കുറവുണ്ടായെന്നും ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ നിയമനടപടിക്ക് ഒരുങ്ങുകയാണ് കൃഷ്ണന്‍കുട്ടിയുടെ കുടുംബം.

വാഹനാപകടത്തില്‍ തലയ്ക്ക് പരുക്കേറ്റ ഓയൂര്‍ സ്വദേശി കൃഷ്ണന്‍കുട്ടിയുടെ ശസ്ത്രക്രിയക്ക് ശേഷം മാര്‍ച്ച് 16 ന് ഇയാളുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചിരുന്നു. എന്നാല്‍ 17 ന് രാവിലെയാണ് മെഡിക്കല്‍ കോളജ് മള്‍ട്ടി സ്പെഷാലിറ്റി ബ്ലോക്കിലെ ഒന്നാംനിലയിലെ സര്‍ജിക്കല്‍ ഐസിയുവില്‍ തീപിടിത്തമുണ്ടായത്. ഇതിനു ശേഷം കൃഷ്ണന്‍കുട്ടിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. പിന്നീട് കൃഷ്ണന്‍കുട്ടിയുടെ ഓക്‌സിജന്‍ ലെവല്‍ മാറിയെന്നാണ് ആരോപണം.

ADVERTISEMENT

English Summary:

Thiruvananthapuram Medical College fire report clarifies that the deaths were not due to the fire, but rather the critical condition of the patients. The report also indicates that patients were moved with proper life support systems in place during the incident.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com