ചെന്നൈ: കഴിഞ്ഞദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന് രജനികാന്തിന്റെ ആരോഗ്യനില തൃപ്തികരം. അപ്പോളോ ആശുപത്രിയിലെ കാത്ത് ലാബില്‍ നടന്ന ശസ്ത്രക്രിയയില്‍ അടിവയറ്റിന് താഴെ സ്റ്റെൻഡ് സ്ഥാപിച്ചു. മൂന്ന് സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. സുഖംപ്രാപിക്കുന്നതുവരെ അടുത്ത മൂന്നുദിവസം അദ്ദേഹം ആശുപത്രിയില്‍ തുടര്‍ന്നേക്കും.
തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് രജനികാന്തിനെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത വയറുവേദനയെത്തുടര്‍ന്നായിരുന്നു ചികിത്സതേടിയത്. ഇന്‍ര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. സായ് സതീഷിനുകീഴിലാണ് ചികിത്സ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
എല്ലാം നന്നായി പോകുന്നുവെന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെക്കുറിച്ച് ആരാഞ്ഞപ്പോള്‍ ഭാര്യ ലത രജനികാന്തിന്റെ പ്രതികരണം. രജനികാന്തിന്റെ ആരോഗ്യനിലയില്‍ ആശങ്കരേഖപ്പെടുത്തി ആരാധകരടക്കം സാമൂഹികമാധ്യമങ്ങളില്‍ രംഗത്തെത്തിയിരുന്നു. രജനികാന്തിന്റെ അസുഖം എത്രയുംപെട്ടെന്ന് ഭേദമാവട്ടെയെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് എക്സില്‍ കുറിച്ചു.