കോഴിക്കോട്: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട യുവാവിന്റെ സ്കൂട്ടറുമായി മോഷ്ടാക്കള്‍ കടന്നുകളഞ്ഞു. എളേറ്റില്‍ വട്ടോളി ചെറ്റക്കടവ് ചെറുകരയില്‍ താമസിക്കുന്ന നിസ്താറിന്റെ കെഎല്‍ 57 എല്‍ 6530 നമ്പറിലുള്ള ഹോണ്ട ആക്ടീവ സ്കൂട്ടറാണ് രണ്ട് പേര് ചേര്‍ന്ന് മോഷ്ടിച്ചത്.
കഴിഞ്ഞ ദിവസം പകല്‍ രണ്ട് മണിയോടെയാണ് സംഭവം. അതേസമയം സ്കൂട്ടര്‍ മോഷ്ടിച്ചവര്‍ എന്ന് കരുതുന്ന രണ്ട് പേര് ഇതേ വാഹനത്തില്‍ കക്കോടി ഭാഗത്തുകൂടി സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഹെല്‍മെറ്റ് ധരിച്ച് യാത്രചെയ്യുന്ന രണ്ട് പേരുടെയും പുറകില്‍ നിന്നുള്ള ദൃശ്യമാണ് പൊലീസിന് ലഭിച്ചത്.
സ്കൂട്ടര്‍ മോഷണം പോയെന്ന് കാണിച്ച് നിസ്താര്‍ കൊടുവള്ളി പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് പ്രതികള്‍ സഞ്ചരിക്കുന്ന ബൈക്കിന്റെ ഫോട്ടോ പൊലീസിനാണ് ലഭിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് ഇടപാടുകാരൻ മാമിയുടെ തിരോധാനത്തിൽ സിബിഐ അന്വേഷണമില്ല; ഹർജി തീർപ്പാക്കി ഹൈക്കോടതി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം