ചെന്നൈ: നടന് രജനികാന്തിന്റെ ആരോഗ്യനില സംബന്ധിച്ച് മെഡിക്കല്‍ ബുള്ളറ്റിന് പുറത്തിറക്കി ചെന്നൈയിലെ അപ്പോളോ ആശുപത്രി. നടന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അറിയിച്ചു. ഹൃദയത്തിലേക്ക് പോകുന്ന പ്രധാന രക്തക്കുഴലുകളിലൊന്നില്‍ വീക്കമുണ്ടെന്നും താരം വേഗം തന്നെ ആശുപത്രി വിടുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇന്റർവെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. സായ് സതീഷാണ് അദ്ദേഹത്തെ ചികിത്സിക്കുന്നത്. രക്തക്കുഴലുകളിലെ വീക്കം ഇല്ലാതാക്കാൻ അയോർട്ടയിൽ ഒരു സ്റ്റെന്റ് ഇട്ടിട്ടുണ്ടെന്നും രണ്ട് ദിവസത്തിനകം നടൻ ആശുപത്രി വിടുമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് അദ്ദേഹത്തെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത വയറുവേദനയെ തുടര്‍ന്നാണ് രജിനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.നേരത്തേ എല്ലാ നന്നായി പോകുന്നുവെന്ന് രജനികാന്തിന്റെ ഭാര്യ ലത പ്രതികരിച്ചിരുന്നു.