
ദില്ലി: ദില്ലിയിൽ വൻ മയക്കുമരുന്ന് വേട്ട. 2000 കോടി രൂപ വിലവരുന്ന 500 കിലോ കൊക്കെയ്ൻ ആണ് ദില്ലിയിൽ നിന്നും പിടികൂടിയിരിക്കുന്നത്. സംഭവത്തിൽ നാല് യുവാക്കളെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ലഹരിസംഘത്തിന് പിന്നിൽ അന്താരാഷ്ട്ര മയക്കുമരുന്നു സംഘമെന്ന് സംശയമുള്ളതായി പൊലീസ് വ്യക്തമാക്കി. ദില്ലി പോലീസിൻ്റെ പ്രത്യേകസംഘംസംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
