

മുംബയ്: പ്രതിഷേധത്തിനിടെ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കറും ബിജെപി എംപിയും ചാടി. മഹാരാഷ്ട്ര സെക്രട്ടേറിയറ്റിന്റെ മൂന്നാം നിലയിൽ നിന്നാണ് ഡെപ്യൂട്ടി സ്പീക്കറും ഒരു എംപിയും മൂന്ന് എംഎൽഎമാരും ചാടിയത്.
എൻസിപി (അജിത് പവാർ വിഭാഗം ) ഡെപ്യൂട്ടി സ്പീക്കർ നർഹരി സിർവാൾ, ബിജെപി എം പി ഹേമന്ദ് സവ്ര, എംഎൽഎമാരായ കിരൺ ലഹാമതെ, കിരാമൻ ഖോസ്കർ, രാജേഷ് പാട്ടീൽ എന്നിവരാണ് ചാടിയത്. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ കെട്ടിടത്തിൽ ഫയർഫോഴ്സ് നേരത്തെ സ്ഥാപിച്ചിരുന്ന സുരക്ഷാവലയിലാണ് ഇവർ വീണത്. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം.

ഡപ്യൂട്ടി സ്പീക്കറും മറ്റ് ജനപ്രതിനിധികളും കെട്ടിടത്തിൽ നിന്ന് എടുത്തുചാടിയതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സുരക്ഷാ വലയിൽ വീണ ഇവർ തിരിച്ച് കയറുന്നതും വീഡിയോയിൽ കാണാം. പട്ടിക വർഗ സംവരണ വിഭാഗത്തിൽ ദംഗർ സമുദായത്തെ ഉൾപ്പെടുത്തുന്നതിനെ എതിർത്ത് പ്രതിഷേധിക്കുന്നതിന്റെ ഭാഗമായാണ് ഇവർ മുകളിൽ നിന്ന് ചാടിയത്.
#WATCH | NCP leader Ajit Pawar faction MLA and deputy speaker Narhari Jhirwal jumped from the third floor of Maharashtra’s Mantralaya and got stuck on the safety net. Police present at the spot. Details awaited pic.twitter.com/nYoN0E8F16
— ANI (@ANI) October 4, 2024