

തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാറിനെതിരായ പരാതികളിലെ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കെെമാറി. റിപ്പോർട്ടിൽ എഡിജിപിക്കെതിരെ പരാമർശങ്ങളുണ്ടെന്നാണ് വിവരം. പി വി അൻവറിന്റെ ആരോപണങ്ങൾ കൂടാതെ എഡിജിപി ആർഎസ്എസ് കൂടിക്കാഴ്ചയെ കുറിച്ചടക്കം പരാമർശമുണ്ട്. ഡിജിപി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് റിപ്പോർട്ടിലെ കണ്ടെത്തലുകൾ ധരിപ്പിക്കും. അജിത് കുമാറിനെ മാറ്റുന്നതിൽ റിപ്പോർട്ട് നിർണായകമാകും. റിപ്പോർട്ട് കെെമാറിയ സ്ഥിതിക്ക് നടപടി വെെകാതെ ഉണ്ടാകുമെന്നാണ് സൂചന.