.news-body p a {width: auto;float: none;}

കൊച്ചി: എടയാർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. ഒഡീഷ സ്വദേശിയാണ് മരിച്ചതെന്നാണ് വിവരം. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരും അന്യസംസ്ഥാന തൊഴിലാളികളാണെന്നാണ് അറിയാൻ കഴിയുന്നത്.
മൃഗക്കൊഴുപ്പ് സംസ്കരിക്കുന്ന കമ്പനിയിലാണ് പൊട്ടിത്തെറിയുണ്ടായത്. ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചു എന്നാണ് പ്രാഥമിക വിവരം. ഫയർ ഫോഴ്സും പൊലീസും സ്ഥലത്തെത്തി. ഉടൻ തീ ഉടൻ അണയ്ക്കാൻ കഴിഞ്ഞത് മറ്റ് അപകടങ്ങൾ ഉണ്ടാക്കുന്നത് തടഞ്ഞു.


ഇന്നലെ രാത്രി 11.30 മണിയോടയായിരുന്നു സംഭവം ഉണ്ടായത്. പരിക്കേറ്റ മൂന്ന് പേരെയും കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.സംഭവത്തെക്കുറിച്ച് അധികൃതർ അന്വേഷണമാരംഭിച്ചു.
