തിരുവനന്തപുരം: തൃശൂർ പൂരം കലക്കലിൽ സഭയിൽ അടിയന്തര പ്രമേയ ചർച്ച തുടങ്ങി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയാണ് ചർച്ചക്ക് നോട്ടീസ് നൽകിയത്. പൂരപ്പറമ്പിൽ സംഘർഷം ഉണ്ടായപ്പോൾ രക്ഷകനായി ആക്ഷൻ ഹീറോ വന്നുവെന്നും അതിനു അവസരം ഒരുക്കിയെന്നും തിരുവഞ്ചൂർ പറഞ്ഞു. തൃശൂർ പൂരത്തിൽ 8 വീഴ്ചകൾ ഉണ്ടായയെന്നും തിരുവഞ്ചൂർ പറയുന്നു. പൂരം കലക്കിയത് ഗൗരവമുള്ള സംഭവാണ്. തൃശൂർ പൂരം കലക്കിയത് ചർച്ചക്ക് എടുത്തത് നല്ലകാര്യമാണ്. മുന്നൊരുക്കങ്ങളിൽ വരെ വലിയ വീഴ്ചയുണ്ടായി. ആദ്യം എഴുന്നള്ളിപ്പ് വന്നപ്പോൾ സ്വകാര്യ വാഹനങ്ങൾ കാരണം തടസ്സപ്പെട്ടു. ജനത്തെ പൊലീസ് ശത്രുവിനെ പോലെ കണ്ടുവെന്നും എഴുന്നെള്ളിപ്പിനിടെ വാഹനങ്ങൾ നിയന്ത്രിക്കാൻ പോലും നടപടി ഉണ്ടായിരുന്നില്ലെന്നും തിരുവഞ്ചൂർ പറയുന്നു.

അനന്തനാഗിൽ തട്ടിക്കൊണ്ടുപോയ ജവാനെ ഭീകരർ കൊലപ്പെടുത്തി; മൃതദേഹം വെടിയേറ്റ നിലയിൽ

