.news-body p a {width: auto;float: none;}

മലപ്പുറം: പൊന്നാനിയിൽ ടോറസ് ലോറിയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പൊന്നാനി അഴീക്കൽ സ്വദേശി അബ്ദുൽ ഹാദിയാണ് (15 ) മരിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ കുട്ടിയെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
