ദേശീയ അന്തർദ്ദേശീയ തലങ്ങളിൽ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ മാടനു ശേഷം ആർ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന സസ്പൻസ് ത്രില്ലർ ചിത്രം ” മിലൻ ” പൂർത്തിയായി. മാറി ചിന്തിക്കുന്ന പുതു തലമുറയും അവരുടെ വ്യത്യസ്ത ജീവിത കാഴ്ച്ചപ്പാടുകളും അവരുടെ ജീവിതങ്ങളെ ബാധിക്കുന്നുവെന്നതിൻ്റെ ഒരു നേർചിത്രമാണ് മിലൻ.

കിരൺ നായർ, മിലൻ, ഗായത്രി ശ്രീമംഗലം, അജയ് ബാംഗ്ളൂർ, അഖിലൻ ചക്രവർത്തി, മഞ്ജിത്, സനേഷ് വി, കൊട്ടാരക്കര രാധാകൃഷ്ണൻ, കൃഷ്ണതുളസി ഭായി, ഗൗരി ബി പിള്ള, വി എസ് സുധീരൻ കാലടി, മഹേഷ് വി എന്നിവർ കഥാപാത്രങ്ങളാകുന്നു.
ബാനർ – ശ്രീജിത്ത് സിനിമാസ്, എച്ച് ഡി സിനിമാസ്, രാഗരഞ്ജിനി ക്രിയേഷൻസ്, സംവിധാനം – ആർ ശ്രീനിവാസൻ, ഛായാഗ്രഹണം – കിഷോർലാൽ, എഡിറ്റിംഗ്, കളറിസ്റ്റ് – വിഷ്ണു കല്യാണി, തിരക്കഥ – അഖിലൻ ചക്രവർത്തി, സംഗീതം, പശ്ചാത്തല സംഗീതം – രഞ്ജിനി സുധീരൻ, ഗാനരചന – അഖിലൻ ചക്രവർത്തി, സാംസൺ സിൽവ, ആലാപനം – അൻവർ സാദത്ത്, സാംസൺ സിൽവ, സൂരജ് ജെ ബി, സീമന്ത് ഗോപാൽ, രഞ്ജിനി സുധീരൻ, കീർത്തന രാജേഷ്, ആര്യ ബാലചന്ദ്രൻ, പ്രോജക്ട് കോ-ഓർഡിനേറ്റർ – സതീഷ് മരുതിങ്കൽ, പ്രൊഡക്ഷൻ കൺട്രോളർ – ജി എസ് നെബു, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – വിവിൻ മഹേഷ്, കല- പ്രദീപ് രാജ്, സൗണ്ട് ഡിസൈനർ – രാജീവ് വിശ്വംഭരൻ, അസ്സോസിയേറ്റ് ഡയറക്ടർ – ശ്രീജിത്ത് ശ്രീകുമാർ, സംവിധാന സഹായികൾ – സുഷമ അനിൽ, ഗായത്രി ശ്രീമംഗലം, സ്റ്റുഡിയോ-എച്ച് ഡി സിനിമാ കമ്പനി, ചിത്രാഞ്ജലി, എസ് കെ ആർ എറണാകുളം, സ്റ്റിൽസ്- സായ് വഴയില, പിആർഓ – അജയ് തുണ്ടത്തിൽ.


