ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിക്ക് ₹35,000 പിഴ വിധിച്ച് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. ദൂരം അധികമാക്കി കാണിച്ച് അധികനിരക്ക് ഈടാക്കിയതിനാണ് നടപടി. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് അനുസരിച്ച്, ഹൈദ്രാബാദുകാരനായ യൂസറിനോട് അന്യായമായ ചാർജ്ജ് സ്വിഗ്ഗി ഈടാക്കിയതിന് പിന്നാലെയാണ് നടപടി. തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് പിഴ വിധിച്ചത്.
ഹൈദരാബാദ് സ്വദേശിയായ എമ്മാഡി സുരേഷ് ബാബുവാണ് സ്വിഗ്ഗിക്കെതിരെ ഉപഭോക്തൃ കോടതിയിൽ പരാതി നൽകിയത്. ഒരു സ്വിഗ്ഗി വൺ മെമ്പർഷിപ്പ് ഉള്ളയാളാണ് താനെന്നും സുരേഷ് ബാബു അവകാശപ്പെട്ടു. ഇതുപ്രകാരം ഒരു നിശ്ചിതദൂര പരിധിക്കുള്ളിൽ ഡെലിവറി സൗജന്യമാണ്. എന്നാൽ, 2023 നവംബർ ഒന്നിന് ഡിന്നർ ഓർഡർ ചെയ്തപ്പോൾ ആപ്പിൽ കാണിച്ചത് റെസ്റ്റോറന്റിൽ നിന്നും സുരേഷ് ബാബുവിന്റെ വീട്ടിലേക്കുള്ള ദൂരം 14 കിലോമീറ്റർ എന്നാണ്. എന്നാൽ, ശരിക്കും 9.7 കിലോമീറ്റർ മാത്രമേ ദൂരമുണ്ടായിരുന്നുള്ളൂ.
103 രൂപ ഇതിന്റെ പേരിൽ ഡെലിവറി ചാർജ്ജായി സുരേഷ് ബാബുവിൽ നിന്നും സ്വിഗ്ഗി ഈടാക്കുകയും ചെയ്തു. കോടതി ഗൂഗിൾ മാപ്പ് സ്ക്രീൻഷോട്ട് അടക്കം സുരേഷ് ബാബു നൽകിയ തെളിവുകൾ പരിശോധിച്ചു. സ്വിഗ്ഗി ദൂരത്തിന്റെ കാര്യത്തിൽ കൃത്രിമത്വം കാണിച്ചു എന്നും കണ്ടെത്തി. സ്വിഗ്ഗിയുടെ അഭാവം കോടതിയെ കേസിൽ കക്ഷി ചേരാൻ പ്രേരിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
തെലങ്കാനയിലെ രംഗ റെഡ്ഡിയിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ, സുരേഷ് ബാബു ഭക്ഷണം വാങ്ങിയതിന് നൽകിയ 350.48 -നും കേസ് ഫയൽ ചെയ്ത ദിവസം മുതലുള്ള 9% പലിശയും തിരിച്ചടയ്ക്കാൻ സ്വിഗ്ഗിയോട് ഉത്തരവിട്ടു.
103 രൂപ ഡെലിവറി ഫീ തിരിച്ചടയ്ക്കാനും ഉത്തരവിട്ടിട്ടുണ്ട്. ഒപ്പം മാനസിക പ്രയാസത്തിനും അസൗകര്യത്തിനും 5,000 രൂപ കൂടി നൽകാനും, വ്യവഹാര ഫീസ് 5,000 രൂപ കൂടി നൽകാനും കമ്മീഷൻ ഉത്തരവിട്ടു. കൂടാതെ, രംഗ റെഡ്ഡി ജില്ലാ കമ്മീഷൻ്റെ ഉപഭോക്തൃ ക്ഷേമനിധിയിലേക്ക് സ്വിഗ്ഗി 25,000 രൂപ ശിക്ഷാ നഷ്ടപരിഹാരമായി നൽകണം. 45 ദിവസമാണ് കോടതി സ്വിഗ്ഗിക്ക് നൽകിയിരിക്കുന്ന സമയം.