കാണ്‍പൂർ: നീറ്റ് പരീക്ഷാ പരിശീലനത്തിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ അധ്യാപകർ അറസ്റ്റിൽ. 17 വയസ്സുകാരിയെ ആണ് ലഹരിമരുന്ന് നൽകി പീഡിപ്പിച്ചത്. കാൺപൂരിലെ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് സംഭവം.
കഴിഞ്ഞ വർഷം ജനുവരിയിലാണ് പാർട്ടിയെന്ന് പറഞ്ഞ് അധ്യാപകരിലൊരാളായ സഹിൽ സിദ്ദിഖി തന്നെ വീട്ടിലേക്ക് ക്ഷണിച്ചതെന്ന് വിദ്യാർത്ഥി മൊഴി നൽകി. അപ്പാർട്ട്മെന്റിൽ എത്തിയപ്പോൾ മറ്റ് വിദ്യാർത്ഥികളാരും അവിടെ ഉണ്ടായിരുന്നില്ല. എല്ലാ വിദ്യാർത്ഥികളെയും ക്ഷണിച്ചിട്ടുണ്ടെന്നാണ് പറഞ്ഞിരുന്നത്. അധ്യാപകൻ മയക്കമരുന്ന് കലർത്തിയ പാനീയം തന്നുവെന്നും തുടർന്ന് തന്നെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തിയെന്നും പെണ്‍കുട്ടി പറഞ്ഞു. വീഡിയോയും ചിത്രങ്ങളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ആറ് മാസത്തോളം ബന്ദിയാക്കി ബലാത്സംഗം ചെയ്തെന്നും പെണ്‍കുട്ടി പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
അപ്പാർട്ട്മെന്റിൽ നിന്ന് പുറത്തിറങ്ങാനോ പരിശീലന ക്ലാസുകളിൽ പങ്കെടുക്കാനോ പെണ്‍കുട്ടിയെ അധ്യാപകൻ അനുവദിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. പിന്നീട് ഇതേ അധ്യാപകൻ സംഘടിപ്പിച്ച പാർട്ടിക്കിടെ മറ്റൊരു അധ്യാപകനായ വികാസ് പർവാളും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതായി പരാതിയിൽ പറയുന്നു. ഒരു തവണ വീട്ടിലേക്ക് പോയപ്പോൾ പ്രതികൾ തന്നെ വിളിച്ച് തിരിച്ചെത്തിയില്ലെങ്കിൽ മാതാപിതാക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി പറഞ്ഞു.
മറ്റൊരു വിദ്യാർത്ഥിയെ പീഡിപ്പിച്ചതിന് പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് തനിക്ക് എല്ലാം തുറന്നുപറയാൻ ധൈര്യം ലഭിച്ചതെന്ന് പെണ്‍കുട്ടി പറഞ്ഞു. ഇയാൾ പിന്നീട് ജാമ്യത്തിലിറങ്ങിയിരുന്നു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് പേരെയും അറസ്റ്റ് ചെയ്തു.