
കോഴിക്കോട്: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന എംടി പത്മ (81) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെത്തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. മുംബയിൽ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി മകൾക്കൊപ്പം മുംബയിലായിരുന്നു താമസം. മൃതദേഹം ബുധനാഴ്ച കോഴിക്കോട്ട് എത്തിക്കും. 1991ലെ കെ കരുണാകരൻ മന്ത്രിസഭയിലെയും എകെ ആന്റണിയുടെ മന്ത്രിസഭയിലും അംഗമായിരുന്നു.
