
വിശ്വസ്തരെ ഒപ്പം നിർത്തി ഡൊണാൾഡ് ട്രംപിന്റെ കാബിനറ്റ് പ്രഖ്യാപനം വന്നു. മാർക്കോ റൂബിയോ പുതിയ വിദേശ കാര്യ സെക്രട്ടറിയാകും. ഫ്ലോറിഡയിൽ നിന്നുള്ള യുഎസ് സെനറ്ററാണ് റൂബിയോ. ഈ പദവിയിൽ എത്തുന്ന ആദ്യ ലറ്റിനോ വംശജൻ കൂടിയാണ് മാർക്കോ റൂബിയോ. റിപ്പബ്ലിക്കൻ പാർട്ടിയിലേക്ക് കൂറുമാറിയ തുൾസി ഗാബാർഡാണ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ. റിപ്പബ്ലിക്കൻ പാർട്ടിയിലേക്ക് ഈയിടെ കൂറുമാറിയ മുൻ ഡെമോക്രാറ്റ് ജനപ്രതിനിധിയാണ് ഗാബാർഡ്.
