കോഴിക്കോട്: പൊലീസുകാർക്ക് നേരെ ആക്രമണം. യുവാക്കൾ നടത്തിയ ആക്രമണത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. രണ്ട് യുവാക്കളാണ് ആക്രമണം നടത്തിയത്. സംഭവത്തിന് ശേഷം ബൈക്കിൽ രക്ഷപ്പെട്ട ഇവരെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല.