പത്തനംതിട്ട: പ്ലസ് ടു വിദ്യാർത്ഥിനി പനി ബാധിച്ചുമരിച്ചു. പെൺകുട്ടി അഞ്ച് മാസം ഗർഭിണിയായിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. പതിനേഴുകാരി അമിതമായി മരുന്നു കഴിച്ചതായും സംശയിക്കുന്നുണ്ട്. ഇന്നലെയാണ് മരണം സംഭവിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
പനി ബാധിച്ച പെൺകുട്ടിയെ നാല് ദിവസം മുമ്പാണ് വീടിന് സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനി കൂടിയതോടെ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. തുടർന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഗർഭിണിയാണെന്ന് കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.