മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് കഠിന തടവ് വിധിച്ച് കോടതി. 14 വയസുകാരിയെ പീഡിപ്പിച്ച കേസിൽ പെൺകുട്ടിയുടെ രണ്ടാനച്ഛനായ തമിഴ്നാട് സ്വദേശിയെയാണ് കോടതി ശിക്ഷിച്ചത്. മഞ്ചേരി പോക്സോ കോടതിയുടേതാണ് വിധി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
2017 മുതൽ 2021 വരെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പന്ത്രണ്ടാം വയസ് മുതൽ ഇയാൾ കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നു. അതിജീവിതയുടെ രണ്ടാനച്ഛനായ ഇയാൾ വീട്ടിൽ വെച്ച് പല തവണ കുട്ടിയെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.