
തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ മഞ്ജു വാര്യർ, ബേസിൽ ജോസഫ് എന്നിവരുടെ ഒഫീഷ്യൽ പേജിലൂടെ പ്രകാശനം ചെയ്തിരിക്കുന്നു. അം അഃ എന്നാണ് ചിത്രത്തിന്റെ പേര്. പേരു നൽകുന്ന കൗതുകം പോലെ തന്നെ ചിത്രവും ഏറെ കൗതുകം നിറഞ്ഞതായിരിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

മമ്മൂട്ടി നായകനായ മായാ ബസാർ, കുഞ്ചാക്കോബോബൻ നായകനായ ജമ്നാ പ്യാരി, ധ്യാൻ – അജു കൂട്ടുകെട്ടിലെ ഗൂഢാലോചന എന്നീ ചിത്രങ്ങൾക്കു ശേഷം തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കാപ്പി പ്രൊഡക്ഷൻസ് ആണ് നിർമാണം. ഫാമിലി ഡ്രാമയായ ചിത്രത്തിൽ ദിലീഷ് പോത്തൻ, ജാഫർ ഇടുക്കി, അലൻസിയർ, ടി.ജി. രവി,രഘുനാഥ് പലേരി, ജയരാജ് കോഴിക്കോട്, നവാസ് വള്ളിക്കുന്ന്, തമിഴ് താരം ദേവദർശിനി മീരാവാസുദേവ്, ശ്രുതി ജയൻ മാലാ പാർവ്വതി,, മുത്തുമണി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.
തിരക്കഥ-കവി പ്രസാദ് ഗോപിനാഥ്, സംഗീതം-ഗോപി സുന്ദർ, ഛായാഗ്രഹണം-അനീഷ് ലാൽ, എഡിറ്റിംഗ്-ബിജു ബാൽ, കലാ സംവിധാനം-പ്രശാന്ത് മാധവ്, മേക്കപ്പ്-രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം-കുമാർ എടപ്പാൾ, സ്റ്റിൽസ്-സിനറ്റ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഗിരീഷ് മാരാർ, അസോസിയേറ്റ് ഡയറക്ടർ-ഷാമിലി ജേക്കബ്, നിർമാണ നിർവഹണം-ഗിരീഷ് അത്തോളി വാഴൂർ ജോസ്.