ന്യൂൽഹി: ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കേജ്രിവാളിന് നേരെ ആക്രമണം. ഇന്ന് ഡൽഹിയിലെ മാളവ്യ നഗർ ഭാഗത്ത് പ്രവർത്തകർക്കും മറ്റ് നേതാക്കൾക്കുമൊപ്പം പദാത്ര നടത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. പദയാത്ര നടന്നുകൊണ്ടിരിക്കെ കൂട്ടത്തിൽ നിന്ന് ഒരാൾ അരവിന്ദ് കേജ്രിവാളിന്റെ ദേഹത്തേക്ക് വെള്ളം ഒഴിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
അശോക് ത്സാ എന്നയാളാണ് വെള്ളം എറിഞ്ഞതെന്നാണ് റിപ്പോർട്ട്. ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. കേജ്രിവാളിന്റെ ദേഹത്ത് ഒരാൾ കുപ്പിയിൽ കരുതിയിരുന്ന വെള്ളം ഒഴിക്കുന്നതും ഉടൻ മറ്റ് പ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും അക്രമിയെ തടയുന്നതും വീഡിയോയിൽ കാണാം. അക്രമിയെ പ്രവർത്തകർ മർദ്ദിക്കുന്നുമുണ്ട്. വെള്ളം അരവിന്ദ് കേജ്രിവാളിന്റെ ദേഹത്ത് വീണെങ്കിലും മറ്റ് പ്രശ്നങ്ങൾ ഒന്നുമില്ല.