കൊച്ചി: രാജ്യത്ത് വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറിന് വില കൂട്ടി. തുടർച്ചയായ അഞ്ചാംമാസമാണ് വില കൂട്ടുന്നത്. 19 കിലോഗ്രാം സിലിണ്ടറിന് 16 രൂപയാണ് ഇന്ന് വർദ്ധിപ്പിച്ചത്. ഇതോടെ അഞ്ച് മാസത്തിനിടെ 173.5 രൂപയാണ് വിലയിൽ വർദ്ധനവുണ്ടായത്. എന്നാൽ ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമുണ്ടായിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
1827 രൂപയാണ് കേരളത്തിൽ 19 കിലോ സിലിണ്ടറിന്റെ പുതിയ വില. ചെന്നൈയിൽ 1980.5 രൂപയായി. ഗ്യാസ് വില കൂടിയതോടെ ഹോട്ടലുകാർ ഭക്ഷണസാധനങ്ങൾക്കുള്ള വിലയും കൂട്ടിയേക്കും. അവശ്യവസ്തുക്കളുടെ വില വർദ്ധനയുടെ പേരുപറഞ്ഞ് ചില ഹോട്ടലുകൾ അമിത വില ഈടാക്കുന്നുവെന്ന് ഇപ്പോൾ തന്നെ പരാതിയുണ്ട്.