ഇടുക്കി: ഡ്രൈ ഡേയില്‍ അനധികൃത വിൽപ്പനയ്ക്കായി സൂക്ഷിച്ച 10 ലിറ്റർ വിദേശ മദ്യവുമായി യുവാവ് പിടിയില്‍. പാമ്പാടുംപാറ പുതുപ്പറമ്പില്‍ അരുണ്‍ കുമാര്‍ (36) ആണ് അറസ്റ്റിലായത്. ഡ്രൈ ഡേയിൽ അനധികൃതമായി മദ്യ വിൽപ്പന നടത്തുന്നുവെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഉടുമ്പന്‍ചോല എക്സൈസ് റെയിഞ്ച് ഓഫീസ് അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ പി.ജി. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധയില്‍ പ്രിവന്റിവ് ഓഫീസര്‍ ഗ്രേഡ് വി.ജെ. ജോഷി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പ്രഫുല്‍ ജോസ്, അരുണ്‍ ശശി, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ വി. അശ്വതി എന്നിവരും പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130