കൊല്ലം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ പൂജാ ബമ്പർ ഒന്നാം സമ്മാനമായ 12 കോടി കരുനാഗപ്പള്ളി സ്വദേശിക്ക്. കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറാണ് ഭാഗ്യശാലി. കൊല്ലത്തെ ജയകുമാർ ലോട്ടറീസിൽ നിന്നെടുത്ത ടിക്കറ്റാണ് ദിനേശിന് ഭാഗ്യം കൊണ്ടുവന്നത്. പത്ത് ടിക്കറ്റ് ദിനേശ് എടുത്തിരുന്നു. അതിൽ ഒന്നിനാണ് ബമ്പർ സമ്മാനം അടിച്ചത്.
ബമ്പർ അടിച്ചത് തനിക്കാണെന്ന് അറിഞ്ഞതോടെ ദിനേശ് കുമാർ ലോട്ടറി കട ഉടമയെ വിളിച്ച് കാര്യം അറിയിക്കുകയായിരുന്നു. കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റാന്റിന് സമീപത്താണ് ലോട്ടറി ഏജൻസി. കരുനാഗപ്പള്ളിയിൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു ദിനേശ്. സ്ഥിരമായി 10 ടിക്കറ്റ് എടുക്കുന്ന സ്വഭാവമുണ്ടായിരുന്നുവെന്ന് ദിനേശ് പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
”’ഇത്തവണ അടിക്കുമെന്ന് വിശ്വാസമുണ്ടായിരുന്നു. സമ്മാനം അടിച്ച വിവരം ഇന്നലെ തന്നെ അറിഞ്ഞിരുന്നു. പക്ഷേ ഭാര്യയോടും മക്കളോടും പോലും ഇന്ന് രാവിലെ ആണ് പറഞ്ഞത്. സുഹൃത്തിന്റെ പെങ്ങളുടെ കല്യാണം ഇന്നായിരുന്നു. അതിനാണ് ആദ്യം പരിഗണന നൽകിയത്”-ദിനേശ് പറഞ്ഞു.
ഇന്നലെ ഫലം പ്രഖ്യാപിച്ചപ്പോൾ തന്നെ കൊല്ലത്ത് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന് വ്യക്തമായിരുന്നു. എന്നാൽ സബ് ഏജന്റിനാണ് അടിച്ചതെന്ന പ്രചരണമുണ്ടായിരുന്നു. 10 ടിക്കറ്റ് ഒരുമിച്ച വിറ്റതുകൊണ്ടാണ് ഇത്തരത്തിൽ പ്രതികരണമുണ്ടായതെന്ന് ജയകുമാർ ലോട്ടറീസ് പ്രതിനിധികൾ വ്യക്തമാക്കിയിരുന്നു.