തൃശൂർ: മണ്ണുത്തിയിൽ ലോറിയിൽ കടത്തിക്കൊണ്ട് വന്ന 2600 ലിറ്റർ സ്പിരിറ്റ് എക്സൈസ് പിടിച്ചെടുത്തു. പാലക്കാട് പള്ളിപ്പുറം സ്വദേശി ഹരി, തൃശൂർ കുറുമ്പിലാവ് സ്വദേശി പ്രദീപ് എന്നിവരെ അറസ്റ്റ് ചെയ്തു. ബംഗളൂരുവിൽ നിന്നും 79 കന്നാസുകളിലായി സ്പിരിറ്റ് നിറച്ച് കാർട്ടൻ ബോക്സ് ഉപയോഗിച്ച് പാക്ക് ചെയ്ത് മുകളിൽ മുന്തിരി ക്രെയ്റ്റുകൾ കൊണ്ട് മറച്ച് അതീവ രഹസ്യമായാണ് സ്പിരിറ്റ് കടത്തിക്കൊണ്ട് വന്നത്. ഹരി ബാംഗ്ലൂരിൽ നിന്നും സ്പിരിറ്റുമായി വന്ന ലോറി പ്രദീപിന് കൈമാറുന്നതിനിടയിലാണ് ഇരുവരും എക്സൈസ് പിടിയിലായത്.
പ്രദീപിന്റെ കൂടെയുണ്ടായിരുന്ന ജിനീഷ് എന്നയാൾ അതിവേഗത്തിൽ അപകടകരമായി കാർ ഓടിച്ച് രക്ഷപ്പെടുകയായിരുന്നു. ഇയാളെ കേസിൽ പ്രതി ചേർത്ത് അന്വേഷണം ആരംഭിച്ചു. ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്ക് മുന്നോടിയായി സ്പിരിറ്റ് സംഭരിച്ച് വ്യജമദ്യം നിർമ്മിക്കുന്നതിനുള്ള സ്പിരിറ്റ് ലോബിയുടെ ശ്രമമാണ് എക്സൈസ് സംഘം തകർത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
മധ്യ മേഖല കമ്മിഷണർ സ്ക്വാഡ് ഇൻസ്പെക്ടർ ഹരീഷ്.സി.യു, തൃശൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സുധീർ.കെ.കെ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് കണ്ടെടുത്തത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ മോഹനൻ.ടി.ജി, സതീഷ് കുമാർ.കെ.എസ്, സജീവ്കെ.എം, കമ്മീഷണർ സ്ക്വാഡ് പ്രിവൻറീവ് ഓഫീസർ കൃഷ്ണ പ്രസാദ് , അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറുടെ കേസന്വേഷണ സ്ക്വാഡ് അംഗങ്ങളായ സുധീർ കുമാർ.എം.എസ്, സുനിൽ.ടി.ആർ, വിശാൽ.പി.വി, സിജോ മോൻ.പി.ബി, സനീഷ് കുമാർ.ടി.എസ് എന്നിവരും തൃശൂർ റേഞ്ചിലെ ഉദ്യോഗസ്ഥരും കേസെടുത്ത സംഘത്തിലുണ്ടായിരുന്നു.