ന്യൂഡൽഹി: രാജ്യത്തിന്റെ സുരക്ഷ മുന്നിൽക്കണ്ടും ഇന്റലിജൻസ്, നിരീക്ഷണ റോളുകളിൽ വിന്യസിക്കാൻ കഴിവുള്ളതുമായ ഒരു എയറോ സിസ്റ്റം വികസിപ്പിച്ചെടുത്ത് ഇന്ത്യ. ‘ഖർഗെ’ എന്ന് പേരിട്ടിരിക്കുന്ന ഡ്രോൺ ഇനി രാജ്യത്തിന്റെ സുരക്ഷയ്ക്ക് നിർണായക പങ്കുവഹിക്കും. 700 ഗ്രാം സ്ഫോടക വസ്തുക്കൾ വഹിക്കാൻ ഈ ഡ്രോണിനെക്കൊണ്ട് സാധിക്കും. ജിപിഎസ്, ഉയർന്ന ക്വാളിറ്റിയുള്ള ക്യാമറ എന്നീ സൗകര്യങ്ങൾ ഈ ഡ്രോണിന്റെ പ്രത്യേകതയാണ്.
ശത്രുവിന്റെ ലക്ഷ്യസ്ഥാനത്ത് സ്ഫോടക വസ്തുക്കൾ കൊണ്ടിട്ട് ആക്രമണം നടത്താൻ സാധിക്കുന്നതുകൊണ്ട് ഈ ഡ്രോണിനെ സൂയിസൈഡ് ഡ്രോൺ എന്ന പേരിലും അറിയപ്പെടും. 30000 രൂപ മാത്രമാണ് ഡ്രോൺ നിർമ്മിക്കാനുള്ള ചെലവ്. യുക്രയിൻ-റഷ്യ യുദ്ധത്തിൽ ഇത്തരം ഡ്രോണുകൾ ഉപയോഗിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. റഷ്യൻ കാലാൾപ്പടയെയും കവചിത വാഹനങ്ങളെയും ലക്ഷ്യമിട്ട് യുക്രേനിയൻ സൈന്യം ഇത്തരം ഡ്രോണുകൾ വ്യാപകമായി ഉപയോഗിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
അതേസമയം, ഇന്ത്യയുടെ തദ്ദേശീയ ആളില്ലാ വ്യോമ സംവിധാനമായ ‘ദ്രോണം’ ഉപയോഗിച്ച് പഞ്ചാബിലെ ഇന്ത്യ- പാക് അതിർത്തിയിൽ 55 ശതമാനം ഡ്രോണുകളും നിർവീര്യമാക്കാൻ അതിർത്തി രക്ഷാ സേനയ്ക്ക് (ബിഎസ്എഫ്) കഴിഞ്ഞതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഞായറാഴ്ച പറഞ്ഞു. ‘എനിക്കിപ്പോൾ രാത്രി ഭയമില്ലാതെ ഉറങ്ങാൻ സാധിക്കും. നിങ്ങൾ അതിർത്തി കാക്കാൻ സജ്ജരാണെന്ന് എനിക്കറിയാം. പുതിയ സംവിധാനം വിജയിച്ചിരിക്കുന്നു’- അമിത് ഷാ അതിർത്തി സുരക്ഷാ സേനയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.