തൃശൂർ: തൃശൂരിലെ പുതുക്കാട് സെന്ററിൽ യുവതിക്ക് കുത്തേറ്റു. കൊട്ടേക്കാട് സ്വദേശിയായ ബിബിതയ്ക്കാണ് (28 വയസ്സ്) കുത്തേറ്റത്. മുന്‍ ഭര്‍ത്താവായ കേച്ചേരി കൂള വീട്ടില്‍ ലെസ്റ്റിനാണ് ബിബിതയെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. കുടുംബ പ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് ശേഷം ഇയാള്‍ പൊലീസില്‍ കീഴടങ്ങി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
ഇന്ന് രാവിലെയാണ് നടന്നു വരികയായിരുന്ന ബിബിതയ്ക്ക് കുത്തേറ്റത്. ഒൻപതോളം തവണ കുത്തേറ്റു. ഉടനെ നാട്ടുകാർ പുതുക്കാട്ടെ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് മുന്‍ ഭര്‍ത്താവ് ലെസ്റ്റിൻ കീഴടങ്ങി. മൂന്ന് വർഷമായി ഇരുവരും വേർപിരിഞ്ഞ് ജീവിക്കുകയാണ്. ബിബിത ഇപ്പോൾ മറ്റൊരാൾക്കൊപ്പമാണ് താമസിക്കുന്നത്. പുതുക്കാട്ടെ ഒരു സ്ഥാപനത്തിൽ താൽക്കാലിക ജീവനക്കാരിയാണ് ബിബിത.