സ്റ്റാർട്ട് ചെയ്ത് ഫസ്റ്റ് ഗീയറിട്ട ‘മിനി കൂപ്പർ കേരള ഗാഡി’ ഹൈദരാബാദിലെ ഗലികളായ ഗലികളൊക്കെ ചുറ്റാനുള്ള ഒരുക്കത്തിലാണ്. രണ്ടാം വിജയം തേടി ‘മിനിമഹാരാജാക്കൻ’മാർ ഇന്ന് വീണ്ടുമിറങ്ങുന്നു. സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിലെ രണ്ടാംമത്സരത്തിലെ കേരളത്തിന്റെ യുവതാരനിര ഇന്നു മേഘാലയയെ നേരിടും. രാത്രി 7.30നാണ് മത്സരം.
കഴിഞ്ഞ തവണത്തെ റണ്ണറപ്പായ ഗോവയെ ആദ്യമത്സരത്തിൽ 4–3ന് വിറപ്പിച്ചുവിട്ടതിന്റെ ആവേശത്തിലാണ് കേരളത്തിന്റെ യുവനിര ഇന്നു കളത്തിലിറങ്ങുന്നത്. മേഘാലയ ആദ്യമത്സരത്തിൽ തമിഴ്നാടുമായി 2–2ന് സമനില പാലിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
ഇന്നത്തെ മത്സരത്തിനുള്ള കേരളത്തിന്റെ അവസാനവട്ട പരിശീലനം നടന്നത് ഹൈദരാബാദിലെ ഘാനാപൂരിലുള്ള ഹോപ്സ് സ്റ്റേഡിയത്തിലാണ്. ആദ്യാവസാനം കളംനിറഞ്ഞു കളിക്കാൻ ശേഷിയുള്ളവരാണ് ഓരോ കളിക്കാരും എന്നതിനാൽ ആരെ ബെഞ്ചിലിരുത്തുമെന്ന സംശയത്തിലാണ് പരിശീലകസംഘം. ഇന്നു രാവിലെ ഒൻപതിന് ഗോവയും ഒഡീഷയും ഏറ്റുമുട്ടും. ഉച്ചയ്ക്ക് 2.30ന് ഡൽഹിയും തമിഴ്നാടും ഏറ്റുമുട്ടും.