
തിരുവനന്തപുരം: തിരുവനന്തപുരം സിപിഎം ജില്ലാ സെക്രട്ടറിയായി വി ജോയി എംഎൽഎ തുടരും. കോവളത്ത് നടന്ന ജില്ലാ സമ്മേളനത്തിൽ ഐകകണ്ഠ്യേനയാണ് ജോയിയെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്. 46 അംഗ ജില്ലാ കമ്മിറ്റിയിൽ എട്ടംഗങ്ങൾ പുതുമുഖങ്ങളാണ്.

വികെ പ്രശാന്ത്, ജി സ്റ്റീഫൻ, ഒഎസ് അംബിക, ആര്യ രാജേന്ദ്രൻ, ആർപി ശിവജി, ശ്രീജ ഷൈജു ദേവ്, വി അനൂപ്, വണ്ടിത്തടം മധു എന്നിവരാണ് പുതുമുഖങ്ങൾ. ജില്ലാ കമ്മിറ്റിയിൽ നിന്ന് എഎ റഹീം എംപി, അനാവൂർ നാഗപ്പൻ എന്നിവർ സ്ഥാനമൊഴിഞ്ഞു. 32 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു.