
“കോട്ടയം ∙ സപ്ലൈകോയുടെ ക്രിസ്മസ്– പുതുവത്സരച്ചന്ത തുറന്നു. സബ്സിഡി ഉൽപന്നങ്ങൾക്കു പുറമേ മറ്റ് ഉൽപന്നങ്ങൾക്കു വിലക്കുറവുണ്ട്. 30 വരെ പ്രവർത്തിക്കും. സബ്സിഡി ഉൽപന്നങ്ങളിൽ മല്ലിയും കുറുവ അരിയും പച്ചരിയും ഒഴികെ എല്ലാ ഇനങ്ങളും സ്റ്റോക്കുണ്ടെന്ന് അധികൃതർ പറഞ്ഞു. തിരുനക്കരയിൽ മാവേലി ടവറിനു താഴെ വാഹന പാർക്കിങ് സ്ഥലത്തിനു സമീപമാണ് ചന്ത.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലയിൽ ഇവിടെ മാത്രമാണ് ക്രിസ്മസ്–പുതുവത്സര ചന്ത പ്രവർത്തിക്കുന്നത്. സബ്സിഡി ഇനങ്ങൾ ലഭിക്കാൻ റേഷൻകാർഡ് വേണം. രാവിലെ 9.30 മുതൽ രാത്രി 8 വരെയാണു പ്രവർത്തനം. പഞ്ചസാര ഒരു കിലോയ്ക്ക്, ജിഎസ്ടി ഇല്ലാതെ 33 രൂപയാണ് വില. ശബരി വെളിച്ചെണ്ണ ഒരു ലീറ്റർ 185 രൂപയാണ് വില. 9 രൂപ ജിഎസ്ടിയും നൽകണം