
പ്രക്കാനം (പത്തനംതിട്ട) : എസ്.എൻ ട്രസ്റ്റ് ബോർഡംഗവും എസ്.എൻ.ഡി.പി യോഗത്തിന്റെ അവിഭക്ത പത്തനംതിട്ട യൂണിയൻ സെക്രട്ടറിയും കണ്ണൂർ, കാസർകോട് ജില്ലകളിലെ അഡ്മിനിസ്ട്രേറ്ററുമായിരുന്ന പ്രക്കാനം പാലമൂട്ടിൽ പി.കെ.രാജൻകുട്ടി (80) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ പി.ഡി വിജയമ്മ. മക്കൾ: ശ്രീരഞ്ജിനി (ദുബായ്) , രഞ്ജിത്ത് പി.ആർ. (ഖത്തർ), മരുമക്കൾ: സുമേഷ് എസ്. (ദുബായ്), ഷൈനി ( ഖത്തർ).
പ്രക്കാനത്തെ സി.പി.എം നേതാവായിരുന്ന രാജൻകുട്ടി ചെന്നീർക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്നു.