
കൊച്ചി: തൃക്കാക്കര എംഎല്‍എ ഉമ തോമസിന് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ വിഐപി ഗ്യാലറിയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. 20 അടിയോളം ഉയരത്തില്‍ നിന്നാണ് എംഎല്‍എ താഴേക്ക് വീണത്. ഒരു നൃത്ത പരിപാടിയില്‍ അതിഥിയായി പങ്കെടുക്കാന്‍ എത്തിയതായിരുന്നു. എംഎല്‍എയെ ആശുപത്രിയിലേക്ക് മാറ്റി.