
കുമരകം : ശ്രീകുമാരമംഗലം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ഇനി മുതൽ ഷർട്ടുധരിച്ച് വിശ്വാസികൾക്ക് പ്രവേശിക്കാം.

ശിവഗിരിമഠത്തിന്റെ നിർദേശംപാലിച്ച് കഴിഞ്ഞദിവസം ചേർന്ന ദേവസ്വംകമ്മിറ്റിയാണ് തീരുമാനമെടുത്തതെന്ന് സെക്രട്ടറി കെ പി ആനന്ദക്കുട്ടൻ അറിയിച്ചു. ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയ പ്രമുഖ ക്ഷേത്രങ്ങളിലൊന്നാണ് കുമരകം ശ്രീകുമാരമംഗലം ക്ഷേത്രം.