
ഏരുമേലി: ദ്രാവിഡ വർഗ്ഗ ഐക്യ മുന്നണി ഡി.സി. യു.എഫ് , 67-ാമത് ദേശിയ ദശദിന കൺവൻഷന് ഇന്ന് സമാപനം കുറിക്കും. ഏരു മേലി മുക്കട സഭാ ആസ്ഥാനത്ത് 2024 ഡിസംബർ 28 മുതൽ ആരംഭിച്ച കൺവൻഷനാണ് ഇന്ന് സമാപിക്കുന്നത്.

പ്രാപഞ്ചിക കേസരി ബ്രഹ്മർഷികൾ പൊയ്കയിൽ തിരു.പി.ജെ. സഭാരാജ് തിരുമേനികളാൽ സ്ഥാപിതമായ പ്രസ്ഥാനമാണ് ദ്രാവിഡ വർഗ്ഗ ഐക്യ മുന്നണി.
തദ്ദേശിയ ജനതയുടെ വിമോചനത്തിനും, വീണ്ടെടുപ്പിനുമായി ജാതി- മത കക്ഷിരാഷ്ട്രീയ താത്പര്യങ്ങൾക്ക് ഉപരിയായി സ്വന്തം വർഗ്ഗ താത്പര്യത്തെ മാനിക്കുന്ന സംസ്കാരം ഉണ്ടാവണമെന്ന ആഹ്വാനമാണ് ഡി.സി.യു. എഫിന്റെ അടിസ്ഥാനപരമായ പ്രമാണം.
ഇന്ന് നടക്കുന്ന സമാപന പൊതുസമ്മേളനം ബഹുജൻ ദ്രാവിഡ പാർട്ടി (ബി. ഡി.പി) ദേശിയ പ്രസിഡൻ്റ് സർദാർ ജീവൻ സിംഗ് ഉദ്ഘാടനം ചെയ്യും.
ഡി.സി. യു.എഫ് ചെയർമാൻ പൊയ്കയിൽ പി.എസ്. രാജ് മോഹൻ തമ്പുരാൻ അദ്ധ്യക്ഷത വഹിക്കും.
മക്കൾ നീതി കക്ഷി പ്രസിഡൻ്റ് അംബേദ് വെങ്കിടേഷ് ചെന്നൈ മുഖ്യ പ്രഭാഷണം നടത്തും.
ഗവ. ചീഫ് വിപ്പ് പ്രൊഫ എൻ. ജയരാജ്, Ex എം.എൽ.എ രാജു എബ്രഹാം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും.
