
പുതുപ്പള്ളി: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കോട്ടയം മെത്രാസനദിനാചരണത്തിന്റെ ഭാഗമായി പുതുപ്പള്ളി പള്ളിയങ്കണത്തിൽ നടന്ന നസ്രാണി സംഗമം പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പൊലീത്ത അധ്യക്ഷത വഹിച്ചു.

ഗീവർഗീസ് മാർ ഇവാനിയോസ് മെമ്മോറിയൽ ഡയാലിസിസ് കിറ്റ് വിതരണ പദ്ധതി അഡ്വ. കെ.ഫ്രാൻസിസ് ജോർജ് എം.പി.യും ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവാ മെമ്മോറിയൽ കാൻസർ ചികിത്സ പദ്ധതി അഡ്വ. ചാണ്ടി ഉമ്മൻ എം.എൽ.എ.യും ചീരഞ്ചിറ ഫാ. ടി.സി.ജേക്കബ് മെമ്മോറിയൽ ഹോളിസ്റ്റിക് ഹെൽത്ത് ഹബ്ബ് ഉദ്ഘാടനം ഫാ. ഡോ.സജി അമയിലും ഉദ്ഘാടനം ചെയ്തു. എം.ജി. യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ അഡ്വ. റെജി സഖറിയ, പുതുപ്പള്ളി പള്ളി വികാരി ഫാ. ഡോ. വർഗീസ് വർഗീസ്, മെത്രാസന സെക്രട്ടറി ഫാ. കെ.എം.സഖറിയ കൂടത്തിങ്കൽ എന്നിവർ പ്രസംഗിച്ചു.
അബിയ അന്ന സാബു, ഡാനി ജോൺ ജേക്കബ്, ഭദ്രാസനഗായക സംഘം എന്നിവർ ഗാനമാലപിച്ചു. കലാസാംസ്കാരിക പരിപാടികളും അരങ്ങേറി. പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിൽ നിന്നാരംഭിച്ച മാർത്തോമ്മൻ പൈതൃകറാലി പള്ളിയങ്കണത്തിൽ എത്തിയശേഷമാണ് നസ്രാണിസംഗമം ആരംഭിച്ചത്.