
കണ്ണൂര്‍: തെരുവ് നായയെ കണ്ട് ഭയന്നോടിയ ഒമ്പത് വയസുകാരന് ദാരുണാന്ത്യം. ഓടുന്നതിനിടെ സമീപത്തെ പറമ്പിലെ കിണറ്റില്‍ വീഴുകയായിരുന്നു. കണ്ണൂര്‍ തുവ്വക്കുന്നിലെ മുഹമ്മദ് ഫസല്‍ (9) ആണ് മരിച്ചത്. വൈകുന്നേരം കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് നായയെ കണ്ട് ഭയന്ന് ഓടിയത്. രക്ഷപ്പെടാനായി ഓടുന്നതിനിടെയാണ് കിണറ്റിലേക്ക് വീണത്. മുഹമ്മദ് ഫസലിനായി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

updating…