
വടക്കാഞ്ചേരി: കെഎസ്ആർടിസി സ്വിഫ്റ്റ് ബസും പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാലുവയസുകാരി മരിച്ചു. പെട്ടി ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്ന മുള്ളൂർക്കര സ്വദേശിനി നൂറാ ഫാത്തിമയാണ് മരിച്ചത്. തൃശൂർ വടക്കാഞ്ചേരിക്കടുത്ത് ഓട്ടുപാറയിൽ പുലർച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്. നീറാ ഫാത്തിമയുടെ പിതാവ് ഉനെെസ്, മാതാവ് റെെഹാനത്ത് എന്നിർക്ക് അപകടത്തിൽ പരിക്കേറ്റു. ഇവർ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.