
ചങ്ങനാശ്ശേരി: സി.രാധാകൃഷ്ണന്റെ നേതൃത്വത്തിൽ കേരളത്തിലെ ആദ്യ സാംസ്കാരിക പദയാത്ര 1984-ൽ നടന്നതിന്റെ 40-ാം വാർഷികം ആഘോഷിക്കുന്ന പദയാത്രയുടെ സ്മരണ പുതുക്കാൻ, യുവകലാസാഹിതി കേരളത്തിലുടനീളം സാംസ്കാരിക പദയാത്രകൾ സംഘടിപ്പിക്കുന്നു.
അതിന്റെ ഭാഗമായി ചങ്ങനാശ്ശേരി മണ്ഡലം കമ്മിറ്റി സംഘാടക സമതി രൂപവത്കരിച്ചു. എഴുത്തുകാരൻ മാത്യു ജെ.മുട്ടത്തിന്റെ ഗൃഹാങ്കണത്തിൽ ചേർന്ന യോഗം യുവകലാസാഹിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ബിനു ഉദ്ഘാനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോസ് ചമ്പക്കര ജാഥാ വിശദീകരണം നടത്തി. പ്രസിഡന്റ് കെ.ആർ.സാബുരാജ് അധ്യക്ഷതയും വഹിച്ചു. സംഘാടകസമതി ഭാരവാഹികളായി:- അഡ്വ. കെ.മാധവൻ പിള്ള, എം.ആർ.രഘുദാസ്, സുകുമാരൻ നെല്ലിശേരി, ജോസഫ് പായിക്കാടൻ. (രക്ഷാധികാരികൾ), കെ.പി.സതീഷ്.(ചെയർമാൻ) മിനി വിജയൻ. (വൈസ് ചെയർമാൻ) എം.എസ്.എം.ഇസ്മയിൽ. (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു
