
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി കെഎസ്ആർടിസി ടെർമിനലിന്റെ നിർമ്മാണത്തിനായിട്ടുള്ള സാങ്കേതിക നടപടികൾ പൂർത്തി .ആയതായി അഡ്വ.ജോബ് മൈക്കിൾ എംഎൽഎ അറിയിച്ചു. 62325050 രൂപയ്ക്കാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്.. നേരത്തെ അഡ്വ. ജോബ് മൈക്കിൾ എംഎൽഎയുടെ ആസ്ഥി വികസന ഫണ്ടിൽ നിന്നും 70574697 രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയിരുന്നു.
വെള്ളക്കെട്ട് ഉണ്ടാകാതിരിക്കാൻ ഉള്ള ട്രെയിനേജ് സിസ്റ്റം, ഭൂഗർഭ ജലസംഭരണി, ലാൻഡ്സ്കേപ്പിംങ്ങ്,വിശാലമായ കാത്തിരിപ്പ് സൗകര്യങ്ങൾ തുടങ്ങിയവ എംഎൽ എ യുടെ നിർദേശാനുസരണം നിർമ്മാണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
.സ്ത്രീകൾക്കും പുരുഷന്മാർക്കും അംഗപരിമിതർക്കും പ്രത്യേകം പ്രത്യേകം ശുചിമുറികൾ, സ്റ്റേഷൻമാസ്റ്ററുടെ റൂം, സെക്യൂരിറ്റി റൂം, ലോജിസ്റ്റിക്സ് റൂം , ക്ലോക്ക് റൂം , ഹെൽത്ത് റൂം , ഫീഡിങ് റൂം , മുകളിലത്തെ നിലയിൽ ചെറുതും വലുതുമായ കടമുറികൾ, റസ്റ്റോറന്റിനുള്ള സൗകര്യം, മുകളിൽ വലിയ വാട്ടർ ടാങ്ക് തുടങ്ങി വിവിധ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട് . മെയിൻ റോഡിലെ ഗതാഗത തടസ്സം ഉണ്ടാകാതിരിക്കുവാൻ തിരുവല്ലയിൽ നിന്നും കോട്ടയത്തേക്ക് പോകുന്ന ബസ്സുകൾ ടെർമിനലിനുള്ളിൽ കയറാതെ മുൻഭാഗത്ത് റോഡിൽ നിർത്തി ആളുകളെ കയറ്റുകയും ഇറക്കുകയും കോട്ടയത്തുനിന്ന് തിരുവല്ലയ്ക് വരുന്ന ബസ്സുകൾ ടെർമിനലിനുള്ളിൽ കയറി ടി ബി റോഡിൽ ഇറങ്ങുകയും ചെയ്യും. ഒരു വർഷമാണ് നിർമ്മാണ കാലാവധി നൽകിയിരിക്കുന്നത്.

നിർമ്മാണ സമയത്തു യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ പദ്ധതി നിർദേശിക്കാൻ എം എൽ എ യുടെ അധ്യക്ഷതയിൽ കൂടിയ യോഗം ട്രാഫിക് പോലീസിനോട് ആവശ്യപെട്ടിരുന്നു . യോഗത്തിൽ കൃഷ്ണകുമാരി രാജശേഖരൻ, മുനിസിപ്പാലിറ്റി ചെയർ പേഴ്സൺ , മാത്യൂസ് ജോർജ, വൈസ് ചെയർമാൻ , ബീന ജോബി , കൗൺസിലർ , അനിൽകുമാർ, ഡി ടി ഓ കോട്ടയം, ജോസഫ് സെബാസ്റ്റ്യൻ , ഹരീഷ്കുമാർ എസ ഐ ട്രാഫിക് പോലീസ് തുടങ്ങിയവർ പ്രസംഗിച്ചു. അതനുസരിച്ചു വണ്ടികൾ നിർത്തേണ്ട സ്ഥലങ്ങൾ ട്രാഫിക് പോലീസ് കണ്ടെത്തിയിട്ടുണ്ട് . തിരുവനന്തപുരത്തുനിന്നും മറ്റു തെക്കു ഭാഗത്തും നിന്നും എത്തുന്ന ബസുകൾ മെർമെയ്ഡിന് മുന്നിലും അതുപോലെ തന്നെ നിർമ്മാണം നടക്കുന്ന സ്ഥലത്തിന് മുൻപിലും നിർത്തും. കോട്ടയം ഭാഗത്തുനിന്നും വരുന്ന ബസുകൾ മുനിസിപ്പാലിറ്റിയുടെ മുൻപിൽ ടാക്സി സ്റ്റാന്റിനോട് ചേർന്നാകും നിർത്തുക. പടിഞ്ഞാറുഭാഗത്തു നിന്നും അവിടേക്കു പോകുന്നതുമായ ബസുകൾ പൂർണമായും പെരുന്ന നമ്പർ 2 ബസ്റ്റാന്റിൽ നിന്നും ആയിരിക്കും സർവീസ് നടത്തുക നിർമ്മാണം നടക്കുന്ന സമയത്തു കെ എസ ർ ടി സി ബസുകളുടെ ഓപ്പറേഷൻ പൂർണമായും പെരുന്ന നമ്പർ 2 ബസ്റ്റാന്റിൽ നിന്നുമായിരിക്കും നിയന്ത്രിക്കുക. രാത്രികാലങ്ങളിൽ ബസുകൾ പാർക്ക് ചെയുവാൻ മുനിസിപ്പൽ പാർക്കിനോട് ചേർന്നുള്ള മുനിസിപ്പാലിറ്റിയുടെ സ്ഥലത്തും ബൈ പാസ്സിലും സ്ഥലങ്ങൾ കണ്ടെത്തും. ട്രാഫിക് പോലീസിന്റെ നിർദേശങ്ങൾ പുനഃപരിശോധിച്ചു സത്വര നടപടികൾ ആവിഷ്കരിക്കാൻ മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ മാത്യൂസ് ജോർജിന്റെ നേതൃത്വത്തിൽ കമ്മറ്റി രൂപികരിച്ചു.
ജനപ്രതിനിധികളുയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി അടുത്ത ആഴ്ച കൂടുന്ന യോഗത്തിൽ വെച്ച് പുതിയ വാഹന നീയന്ത്രണങ്ങൾക്കു അന്തിമ തീരുമാനം കൈക്കൊള്ളു മെന്നും എം എൽ എ അറിയിച്ചു .