
ഒന്നാം നിലയിൽ നിന്നും മുകളിലത്തെ നിലയിലേക്ക് ആല് കിളിർത്തു നിന്നിരുന്ന ഒരു കെ എസ് ആർ ടി സി കെട്ടിടം നമുക്കുണ്ടായിരുന്നു. അന്ന് ജോബ് മൈക്കിൾ ആയിരുന്നില്ല ചങ്ങനാശ്ശേരി എം എൽ എ. അന്ന് സാമൂഹ്യ മാധ്യമങ്ങളിൽ ഫോട്ടോ സഹിതം വിമർശന പോസ്റ്റുകൾ പതിവായിരുന്നു. 2018 ഇൽ 2 കോടി രൂപയുടെ പ്രൊപോസൽ വെച്ച് സി എഫ് സർ ഈ കെട്ടിടം പൊളിച്ചു പണിയുവാൻ ശ്രമിച്ചു. ഒന്നും നടന്നില്ല. 2020 ഇൽ 1 കോടി രൂപ കൂടി പ്രൊപ്പോസ് ചെയ്തു നിർമാണം നടത്തുവാൻ ശ്രമിച്ചു. ഒന്നും സംഭവിച്ചില്ല. എം എൽ എ എ ഡി എസ് പദ്ധതിയിൽ വിവിധ വർഷങ്ങളിൽ അനുവ ദിക്കുന്ന ഫണ്ടുകൾ ഒറ്റ പ്രൊജക്റ്റ് ആകണമെങ്കിൽ നല്ല പരിശ്രമം വേണമായിരുന്നു.
ജോബ് മൈക്കിൾ എം എൽ എ ആയതിനു ശേഷം ലാപ്സ് ആയി കിടന്ന ഈ ഫണ്ടുകൾ പുനർ ജീവിപ്പിക്കുകയും പുതിയ ഫണ്ട് അനുവദിക്കുകയും ചെയ്തു. നിരന്തരമായ പരിശ്രമത്തിലൂടെ 3 വ്യത്യസ്ത വർഷങ്ങളിലെ ഫണ്ടുകൾ ഒറ്റ പ്രൊജക്റ്റ് ആക്കി മാറ്റുകയും അതിനായി സ്പെഷ്യൽ ഓർഡർ വാങ്ങിയെടുക്കുകയും ചെയ്തു.
ഗവണ്മെന്റ് ഈ പ്രൊജക്റ്റ് പൊതു മരാമത്തു കെട്ടിട വിഭാഗത്തെ (PWD BUILDINGS )
ചുമതല പെടുത്തി.
വലിയ നിർമാണം ആയതിനാൽ സോയിൽ ടെസ്റ്റ് അടക്കമുള്ള നിരവധി കടമ്പകൾ കടക്കണമായിരുന്നു. അതിനു ശേഷമാണു പി ഡബ്ല്യൂ കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയർ ടി എസ് നൽകിയത്. ഇത് വൈകിയ ഘട്ടത്തിൽ ശ്രീ ജോബ് മൈക്കിൾ സി ഇ ഓഫീസ് വിട്ടു പോകില്ല എന്ന കർശന നിലപാട് സ്വീകരിക്കുന്ന അവസരങ്ങളും ഉണ്ടായി.
ടി എസ് ലഭിച്ച ഈ പ്രൊജക്റ്റ് പി ഡബ്ല്യൂ ഡി കെട്ടിട വിഭാഗം ഇ ടെൻഡറിലൂടെ പരസ്യമായി ടെൻഡർ ചെയ്യുകയും യോഗ്യരായ ആളെ നിർമാണത്തിനായി തിരഞ്ഞെടുക്കുകയും ചെയ്തു. ഒരു വർഷമാണ് കാലാവധി.
ഏതു സമയവും നിലം പൊതുവാൻ സാദ്യത ഉണ്ടായിരുന്ന കെട്ടിടത്തിൽ നിന്നും ആൽ മരം പോലും വെട്ടി മാറ്റാൻ സാധിക്കാത്ത ആളുകൾ നടത്തുന്ന വിമർശനം ജനങ്ങൾ തള്ളികളയും
ബ്ലോക്ക് പ്രസിഡന്റ് ലിനു ജോബ് അദ്യക്ഷത വഹിച്ചു
എൻ സി ജോർജ് കുട്ടി, ഉത്തമ കുറുപ്, സെയ്ദ് മുഹമ്മദ്,ബാബു കവലക്കൻ,ബിനു പവിത്രൻ, ശ്രീദർ ദാമോദർ, റിൻസൺ അലക്സ്, ജോസ് കുട്ടി ചെറുപുഷ്പം, വിനോദ് എം കെ, ജോജി തുരുത്തി, വിഷ്ണു എം കെ, ലിജോ ജോർജ്,സിജോ പോളക്കൻ, ബാലു ചീരചിറ, കുട്ടപ്പൻ, സിബി അടവിച്ചിറ, എന്നിവർ പ്രസംഗിച്ചു
