
ചങ്ങനാശ്ശേരി: മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെ പുനരുദ്ധാരണത്തിനായി6.10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ചങ്ങനാശ്ശേരി എംഎൽഎ അഡ്വ.ജോബ് മൈക്കിൾ അറിയിച്ചു. പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനായി സർക്കാരിന് പട്ടിക സമർപ്പിച്ചിരുന്നു. ചങ്ങനാശ്ശേരി നഗരസഭയിലെ എം സി റോഡ് – ആവണി റോഡിന് 25 ലക്ഷം രൂപയും ഫാത്തിമാപുരം- പാറേപ്പള്ളി റോഡിൻ്റെ റീ ടാറിങ്ങിനും ഐറിഷ് ഡ്രൈയിൻ നിർമ്മാണത്തിനുമായി 35 ലക്ഷം രൂപയും രമണൻ നഗർ- മുതലവാച്ചിറ റോഡിൻറെ സംരക്ഷണഭിത്തിനിർമാണത്തിനും റീ കോൺക്രീറ്റിങ്ങിനുമായി 20 ലക്ഷം രൂപയും മന്നം ജംഗ്ഷൻ -ബൈപ്പാസ് റോഡിന് 30 ലക്ഷം രൂപയും രമ്യാ ഗ്യാസ് ഗോഡൗൺ റോഡിന് 20 ലക്ഷം രൂപയും പെരുന്ന അമ്പലത്തിന്റെ വടക്കേ നടമുതൽ പെരുമ്പഴകടവ് വരെ റീ ടാറിങ്ങിനായി 20 ലക്ഷം രൂപയും കിംഗ്സ് സ്ട്രീറ്റ് റോഡിന് 16 ലക്ഷം രൂപയും വാഴപ്പള്ളി ഗ്രാമപഞ്ചായത്തിലെ പട്ടാണിച്ചിറ – പുതുച്ചിറ -എം പി റോഡിന് 35 ലക്ഷം രൂപയും ചീരഞ്ചിറ സ്കൂൾ ജംഗ്ഷൻ -പുതുച്ചിറ റോഡിന് 16 ലക്ഷം രൂപയും കൂനന്താനം – പുറക്കടവ് റോഡിന് 20 ലക്ഷം രൂപയും എം സി റോഡ് – ചെട്ടിശ്ശേരി പാലം റോഡിന് 20 ലക്ഷം രൂപയും മാടപ്പള്ളി ഗ്രാമപഞ്ചായത്തിലെ കൊച്ചുകയം – ഇടപ്പള്ളി റോഡ് തെക്കുഭാഗവും പടിഞ്ഞാറ് ഭാഗവും (വാർഡ് 11), 20 ലക്ഷം രൂപയും മൂലേപ്പടി -കോയിപ്പുറം റോഡിന് 16 ലക്ഷം രൂപയും മുതലപ്ര -ചേനമറ്റം റോഡിന് 30 ലക്ഷം രൂപയുംതൃക്കൊടിത്താനം ഗ്രാമപഞ്ചായത്തിലെ കൊച്ചാലുംമൂട് -നല്ലൂർപടി റോഡിന് 20 ലക്ഷം രൂപയും കടമാഞ്ചിറ -ചുളപ്പടി റോഡിന് 20 ലക്ഷം രൂപയും ചക്രത്തിക്കുന്ന് -ആഞ്ഞിലിപ്പടി – ഗുരുമന്ദിരം റോഡിന് 20 ലക്ഷം രൂപയും കൊല്ലംപറമ്പിൽ കപ്പമൂട്ടിൽ റോഡിന് 30 ലക്ഷം രൂപയും കുറിച്ചി പഞ്ചായത്തിലെ കരുനാട്ട്കവല – പത്തിൽകടവ് -അഞ്ചലശ്ശേരി – പാട്ടാശ്ശേരി റോഡിന് 45 ലക്ഷം രൂപയും കുതിരപ്പടി – കല്ലുകടവ് റോഡിന് 25 ലക്ഷം രൂപയും മാമലശ്ശേരി -ചിറത്തലാട്ട് – പാറക്കുളം റോഡിന് 15 ലക്ഷം രൂപയും സ്വാമികവല – ഔട്ട്പോസ്റ്റ് റോഡിന് 40 ലക്ഷം രൂപയും ചിറവമുട്ടം കന്നലിയിക്കൽ റോഡിന് 20 ലക്ഷം രൂപയും പായിപ്പാട് ഗ്രാമപഞ്ചായത്തിലെ മരങ്ങാട്ടുപള്ളി ചെമ്പന്തുരുത്ത് റോഡിന് ( വാർഡ് 15 ) 16 ലക്ഷം രൂപയും എസി റോഡ് – പാലക്കൽ കല്ലങ്ക് റോഡിന് (വാർഡ് – 1) 20 ലക്ഷം രൂപയും അച്ചോത്തിൽപടി -റീത്തുപ്പള്ളി റോഡ് 16ലക്ഷം രൂപയും അനുവദിച്ചാണ് ഭരണാനുമതി കിട്ടിയിരിക്കുന്നത്.നിയോജക മണ്ഡലത്തിലെ മുനിസിപ്പാലിറ്റിയിലും വിവിധ പഞ്ചായത്തുകളിലും ഉൾപ്പെട്ട 26 ഗ്രാമീണ റോഡുകൾക്കാണ് പുനരുദ്ധാരണ പദ്ധതിപ്രകാരം ഭരണാനുമതിആയിരിക്കുന്നത്. മറ്റു നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഏപ്രിൽ -മെയ് മാസത്തോടുകൂടി നിർമ്മാണം പൂർത്തീകരിക്കുവാനാണ് സർക്കാർ ലക്ഷ്യം ഇടുന്നതെന്ന് അഡ്വ. ജോബ് മൈക്കിൾ എംഎൽഎ അറിയിച്ചു.
