
ഹൽദ്വാനി (ഉത്തരാഖണ്ഡ്)∙ ദേശീയ ഗെയിംസിൽ കേരളത്തിന്റെ ആദ്യ മെഡൽ നീന്തൽക്കുളത്തിൽനിന്ന്. സുവർണ പ്രതീക്ഷയായിരുന്ന സജൻ പ്രകാശ് 200 മീറ്റർ ഫ്രീസ്റ്റൈലിലും 100 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്കിലും വെങ്കലം നേടി. കഴിഞ്ഞ തവണ ഈ ഇനങ്ങളിൽ യഥാക്രമം വെള്ളി, സ്വർണ മെഡൽ ജേതാവായിരുന്നു. നൈനിറ്റാളിനടുത്തുള്ള നഗരമായ ഹൽദ്വാനിയിലെ ഇന്ദിരാഗാന്ധി സ്പോർട്സ് കോംപ്ലക്സിലാണു നീന്തൽ മത്സരങ്ങൾ നടക്കുന്നത്.
