
കോട്ടയം: തിരുവനന്തപുരം വെള്ളായണി അയ്യൻകാളി മെമ്മോറിയൽ മോഡൽ റെസിഡൻഷ്യൽ സ്പോർട്സ് സ്കൂളിലേക്കുള്ള തെരഞ്ഞെടുപ്പ് ആരംഭിച്ചു. കോട്ടയം ജില്ലയിലേയ്ക്കുള്ള ട്രയൽസ് ഫെബ്രുവരി ആറിന് പാലാ മുനിസിപ്പൽ മൈതാനത്തു നടക്കും. രാവിലെ 8 മുതൽ ട്രയൽസ് ആരംഭിക്കും. 5,11 ക്ലാസുകളിലേക്കുള്ള മുഴുവൻ സീറ്റുകളിലേക്കും 6, 7, 8, 9 ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുമാണ് പട്ടിക വിഭാഗത്തിൽപ്പെട്ട കായിക താരങ്ങൾക്ക് പ്രവേശനം നൽകുന്നത്. അത്ലറ്റിക്സ്, ജൂഡോ, റസ്ലിങ്്, ജിംനാസ്റ്റിക്സ്, ഫുട്ബാൾ എന്നീ ഇനങ്ങളാണ് ഇവിടെ പരിശീലിപ്പിക്കുന്നത്. കായികമികവിനൊപ്പം അക്കാദമിക് രംഗത്തും മുന്നിട്ടുനിൽക്കുന്ന ഈ സ്കൂൾ കഴിഞ്ഞ അധ്യായന വർഷം തിരുവനന്തപുരം ജില്ലയിൽ പ്ലസ്ടു പരീക്ഷയിൽ 100% വിജയം നേടിയിരുന്നു. വിദ്യാർത്ഥികളുടെ മുഴുവൻ ചെലവും സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ബ്ലോക്ക് പട്ടിക വിഭാഗം ഓഫീസുകളിലോ പട്ടികജാതി പട്ടികവർഗ പ്രമോട്ടർമാരെയോ ബന്ധപ്പെടാം. വെള്ളായണി എം.ആർ.എസ്. സ്കൂളിൽനിന്നു വിശദാംശങ്ങൾ അറിയാം. ഫോൺ: 7356075313, 9744786578
