
ഹൽദ്വാനി: ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസിൽ കേരളത്തിന്റെ അഞ്ജന ശ്രീജിത്തിന് വെങ്കലം. വനിതകളുടെ 81 കിലോ ഭാരോദ്വഹനത്തിലാണ് മെഡൽ നേട്ടം.

വാട്ടർ പോളോയിൽ പുരുഷ- വനിത കേരള ടീമുകൾ സെമിയിൽ പ്രവേശിച്ചു. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ കർണാടകയെ 8-3-ന് തോൽപ്പിച്ചാണ് വനിതകൾ സെമിയിൽ പ്രവേശിച്ചത്. പുരുഷന്മാർ മഹാരാഷ്ട്രയോട് പരാജയപ്പെട്ടെങ്കിലും സെമി ഉറപ്പിച്ചു.
നേരത്തെ, വനിതാ ബോളിബോൾ ഫൈനലിൽ വാശിയേറിയ പോരാട്ടത്തിൽ തമിഴ്നാടിനെ കീഴടക്കി വനിതകൾ സ്വർണം നേടിയിരുന്നു. രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് തോൽപ്പിച്ചാണ് കേരളം ആറാം സ്വർണം നേടിയത്.