
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ സംസ്ഥാന പ്രസിഡണ്ട് ടി.നസറുദ്ദീന്റെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കോട്ടയം മർച്ചന്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ അനുസ്മരണം നടത്തി.

രാവിലെ 10.30 ന് പ്രസിഡണ്ട് ശ്രീ.എ. കെ.എൻ.പണിക്കർ പതാക ഉയർത്തി. തുടർന്ന് കോൺഫ്രറൻസ് ഹാളിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ ടി. നസറുദ്ദീന്റെ ഛായചിത്രത്തിന് മുന്നിൽ അംഗങ്ങൾ പുഷ്പാർച്ചന നടത്തി.
ജനറൽ സെക്രട്ടറി കെ.പി. നൗഷാദ് സ്വാഗതം ആശംസിച്ചു. പ്രസിഡൻ്റ് എ.കെ.എൻ. പണിക്കർ, ട്രഷർ സി.എ. ജോൺ, വൈസ് പ്രസിഡൻ്റുമാരായ തോമസ് .എ .എ, നൗഷാദ് പനച്ചിമൂട്ടിൽ,
സെക്രട്ടറിമാരായ അരുൺ മർക്കോസ് മാടപ്പാട്ട്, ജോസഫ് കുര്യൻ, കമ്മറ്റി അംഗമായ കെ.യു. രാജു എന്നിവർ പ്രസംഗിച്ചു. വൈസ് പ്രസിഡൻ്റ് കെ.പി. രാധാകൃഷ്ണൻ കൃതജ്ഞത രേഖപ്പെടുത്തി.
