
പെരുവന്താനം (ഇടുക്കി)∙ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടു.

ഇടുക്കി മതംബ കൊമ്പൻപാറയിലാണ് സംഭവം.
ഇസ്മയിലിന്റെ ഭാര്യ സോഫിയ( 45) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് ചെന്നാപ്പാറ മുകൾ ഭാഗത്തുനിന്നു കൊമ്പൻപാറയിലേക്കുള്ള വഴിയെ നടന്നു പോകുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്. കുളിക്കാനായി ചെന്നപ്പോഴാണ് ആന ആക്രമിച്ചതെന്നാണ് വിവരം.
വനത്തോട് ചേർന്നു കിടക്കുന്ന മേഖലയാണിത്. ആന ഇപ്പോഴും അവിടെത്തന്നെ നിൽക്കുന്നതിനാൽ മൃതദേഹത്തിന് അടുത്തേക്ക് പോകാൻ കഴിഞ്ഞിട്ടില്ല. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
