
കോട്ടയം: കോട്ടയത്ത് നിന്ന് കാണാതായ 12 വയസുകാരനെ കണ്ടെത്തി. ചങ്ങനാശ്ശേരി പായിപ്പാട് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ തിരിച്ചറിഞ്ഞ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിയുന്നു. ചിങ്ങവനം പൊലീസ് പായിപ്പാടേക്ക് തിരിച്ചിട്ടുണ്ട്. കുട്ടി വീടുവിട്ടിറങ്ങാനുള്ള കാരണം വ്യക്തമല്ല.

ഇന്ന് രാവിലെ മുതലാണ് കുട്ടിയെ കാണാതായത്. രാവിലെ ആറ് മണിയോടെ ട്യൂഷനായി വീട്ടിൽ നിന്നറങ്ങിയ കുട്ടി ട്യൂഷൻ സെന്ററിൽ എത്തിയിരുന്നില്ല. ട്യൂഷൻ സെന്ററിലുള്ളവർ അറിയിച്ചതിനെ തുടർന്ന് മാതാവ് ചിങ്ങവനം പൊലീസിൽ പരാതി നൽകുകയായിരുന്നു.